ഹിന്ദി അറിയില്ലെങ്കില്‍ ‘കടക്ക് പുറത്ത്’; ഡോക്ടര്‍മാരോടു ആയുഷ് സെക്രട്ടറി

By News Desk, Malabar News
Malabar News_ ayush secratary
Representation Image
Ajwa Travels

തമിഴ്‌നാട്ടില്‍ നിന്നും ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിവാദം വീണ്ടും ശക്തമാകുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്‌റൂട്ട് ഓഫ് യോഗയും സംയുക്തമായി നടത്തിയ വെബ്മിനാറില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് പുറത്തു പോകൂ എന്നാവശ്യപ്പെട്ട് കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച.

തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരോടാണ് ഹിന്ദി അറിയാത്തതിന്റെ പേരില്‍ വെബിനാറില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ആഗസ്റ്റ് 18 മുതല്‍ 20 വരെ നടന്ന ത്രിദിന സെമിനാറില്‍ 350 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. അതില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. മൂന്നു ദിവസങ്ങളിലായി നടന്ന വെബ്മിനാറില്‍ ആകെ 4 സെക്ഷനുകള്‍ മാത്രമേ ഇംഗ്ലീഷില്‍ ഉണ്ടായിരുന്നോള്ളൂ. അതുകൊണ്ടുതന്നെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്നു പരിപാടി ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംഘടകര്‍ അതില്‍ ഇടപ്പെട്ടില്ല.

മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറിയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഭാഷയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ട് എന്തു കാര്യമെന്നാണ് ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. ആയുഷ് മന്ത്രാലയം വിവാദത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗുജറാത്തിലെ ആയുര്‍വേദ സര്‍വകലാശാലയുടെ തലവനായ ശേഷമാണ് കൊട്ടെച്ച ആയുഷ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നാണ് ഉയരുന്നു വിമര്‍ശനം. അടുത്തിടെ, വിമാനത്താവളത്തില്‍വെച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ ജീവനക്കാര്‍ അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപ്പിച്ച് കനിമൊഴി രംഗത്ത് വന്നിരുന്നു. പിന്നാലെ വിമാനത്താവളം അധികൃതര്‍ കനിമൊഴിയോട് മാപ്പ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE