ഉത്തരാഖണ്ഡ്; ഗവർണർ സ്‌ഥാനം രാജിവച്ച് ബേബി റാണി മൗര്യ

By Team Member, Malabar News
Baby Rani Maurya
ബേബി റാണി മൗര്യ
Ajwa Travels

ന്യൂഡെൽഹി: ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ രാജി വച്ചു. വ്യക്‌തിപരമായ കാര്യങ്ങളെ തുടർന്നാണ് രാജി വെക്കുന്നതെന്നാണ് മൗര്യ അറിയിച്ചത്. അതേസമയം ഉടൻ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൗര്യ മൽസരിച്ചേക്കുമെന്നും സൂചനയുണ്ട്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ബേബി റാണി മൗര്യ ഔദ്യോഗികമായി രാജി സമർപ്പിച്ചു. 2018 ഓഗസ്‌റ്റ് 26ആം തീയതി മുതലാണ് മൗര്യ ഉത്തരാഖണ്ഡിലെ ഗവർണറായി പ്രവർത്തിച്ചു വന്നിരുന്നത്. സംസ്‌ഥാനത്തെ ഏഴാം ഗവർണറായിരുന്നു മൗര്യ.

1990കളിൽ ഭാരതീയ ജനത പാർട്ടിയിലൂടെയാണ് മൗര്യ രാഷ്‌ട്രീയ പ്രവർത്തനത്തിൽ പ്രവേശിച്ചത്. തുടർന്ന് 1995 മുതൽ 2000 വരെ ആഗ്രയുടെ ആദ്യ വനിതാ മേയറായും 2002 മുതൽ 2005 വരെ ദേശീയ വനിതാ കമ്മീഷനിലും സേവനമനുഷ്‌ഠിച്ചു.

Read also: ശശികലയുടെ നൂറുകോടി വിലമതിക്കുന്ന സ്വത്തുകൂടി കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE