ട്വന്റി ട്വന്റി പ്രവർത്തകന്റെ കൊലപാതകം; പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി

By Team Member, Malabar News
Bail Plea Of Accuses In The DEepu Murder Case Was Rejected
Ajwa Travels

എറണാകുളം: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു കൊല്ലപ്പെട്ട കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കേസിലെ പ്രതികളായ സിപിഐഎം പ്രവർത്തകർ അബ്‌ദു റഹ്‌മാന്‍, അസീസ്, സൈനുദ്ദീന്‍, ബഷീര്‍ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ തൃശൂർ പ്രിൻസിപ്പൽ കോടതിയാണ് തള്ളിയത്.

ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായതിനെ തുടർന്ന് ഇന്നാണ് വിധി പറഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ പട്ടികജാതി/ വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതി വീഴ്‌ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെ തൃശൂർ പ്രിൻസിപ്പൽ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

ഫെബ്രുവരി 12ആം തീയതിയാണ് വിളക്കണക്കൽ സമരത്തിനിടെ കിഴക്കമ്പലത്ത് ദീപുവിനെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്‌.

Read also: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE