‘ലൂസിഫറി’ന്റെ മിന്നും വിജയത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബ്രോ ഡാഡി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ഡിസ്‌നി പ്ളസ് ഹോട്ട് സ്‌റ്റാറിലൂടെ പ്രേക്ഷകരിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
മോഹൻലാൽ, പൃഥ്വിരാജ് അടക്കം നിരവധിപേർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
കോമഡി ഫാമിലി എന്റര്‍ടൈനറായാണ് ‘ബ്രോ ഡാഡി’ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ പൃഥ്വിരാജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ആശിര്‍വാദ് പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, പൃഥ്വിരാജ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നു.
ശ്രീജിത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രാഹകൻ. ദീപക് ദേവാണ് സംഗീത സംവിധായകന്‍.
ചിത്രത്തിന്റെ സബ്‌ടൈറ്റില്‍ ചെയ്യുന്ന ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ‘ലൂസിഫറി’ന്റെ വലിയ വിജയത്തിന് ശേഷം അതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ആയതിനാൽ തന്നെ ‘ബ്രോ ഡാഡി’ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
Most Read: ഐഎസ്എൽ; ഇന്ന് എടികെ-ഗോവ പോരാട്ടം