വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു

By News Desk, Malabar News
destroyed car
Representational Image

കണ്ണൂര്‍: മയ്യില്‍ സ്‌റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. ഐറിസ് കാര്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട അടച്ചതിന് ശേഷമാണ് സംഭവം നടന്നത്.

സ്‌ഥാപനത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്‌സന്റ് KL/AT/3798 നമ്പര്‍ കാറിന്റെ പുറകിലെ ഗ്ളാസ് പൂര്‍ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്. അതിക്രമത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല. പരാതിയെ തുടര്‍ന്ന് മയ്യില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിയാരം സ്വദേശി കെ സന്തോഷ് കുമാറിന്റെ ഉടമസ്‌ഥതയില്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ് ഐറിസ് കാര്‍ കെയര്‍. വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ് അംഗം കൂടിയാണ് കെ സന്തോഷ് കുമാര്‍.

Malabar News: നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE