‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി
ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർമാരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം അറിയാൻ കോടതിയെ സമീപിക്കാൻ സംസ്‌ഥാന സർക്കാരുകൾ നിർബന്ധരാകുന്നതിൽ സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തി. സംസ്‌ഥാന...
ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ
ന്യൂഡൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ വീണ്ടും തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേ...
ആലുവ കൊലപാതകം; പ്രതി കുറ്റക്കാരനെന്നു കോടതി- ശിക്ഷാവിധി വ്യാഴാഴ്‌ച
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബീഹാർ സ്വദേശി അസ്‌ഫാക് ആലം കുറ്റക്കാരനെന്നു കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിച്ചത്. സാക്ഷിമൊഴികൾ,...
ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി
കൊച്ചി: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി....
തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്
ന്യൂഡെൽഹി: തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട സർവേയിൽ ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്. തുർക്കിയാണ് ഒന്നാമത്. ഏറ്റവും പിന്നിൽ ജപ്പാനാണ്. മക്കിൻസി ഹെൽത്ത് ഇൻസ്‌റ്റിറ്റ്യൂട്ടാണ് സർവേ നടത്തിയത്. തൊഴിലാളികളുടെ ശാരീരികവും മാനസികവും സാമൂഹികവും...
യജമാനൻ പോയതറിയാതെ രാമു; മോർച്ചറിക്ക് മുന്നിൽ കണ്ണുംനട്ട് അവൻ കാത്തിരിക്കുന്നു
കണ്ണൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്‌ദം കേട്ടാൽ രാമു പെട്ടെന്ന് ഞെട്ടി എണീക്കും. പിന്നെ കണ്ണുകൾ കൊണ്ട് ചുറ്റിലും തിരയും. ആരെയോ തിരഞ്ഞു അവിടെയും ഇവിടെയുമായി ഓടിനടക്കും. ചിലപ്പോൾ മോർച്ചറിയുടെ...
മണിപ്പൂർ കത്തുമ്പോൾ ഈ ‘ആണുങ്ങൾ’ എവിടെയായിരുന്നു? രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപത. മണിപ്പൂർ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവർക്ക് മനസിലാകുമെന്നും, തിരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'യിൽ പറയുന്നു. നവംബർ...
ശ്രീലങ്കയെ തകർത്തെറിഞ്ഞു നീലപ്പട; വമ്പൻ ജയവുമായി ഇന്ത്യ സെമിയിൽ
മുംബൈ: ഏകദിന ലോകകപ്പിൽ വമ്പൻ ജയവുമായി ഇന്ത്യ. 358 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറിൽ 55 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. തുടർച്ചയായി ഏഴ് മൽസരങ്ങളിൽ വിജയിച്ചാണ് ഇന്ത്യ...







































