ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് പോലീസ്
കണ്ണൂർ: തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ പരാതി. ഭഗവതി ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കര വായനശാലക്ക് സമീപത്തെ പുതിയ വീട്ടിൽ കെ ജിജിത്താണ് ട്രെയിൻ...
അഴുകിയ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ മാർഗമില്ല; ഗാസയിലെ ആശുപത്രികൾ ദുരിതക്കയത്തിൽ
ഗാസ സിറ്റി: ഇസ്രയേലിന്റെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ് ഗാസയിലെ ആശുപത്രികൾ. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിൽ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. ഗാസയിലെ ആരോഗ്യമന്ത്രി...
മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി; പ്രതിഷേധിക്കാൻ നാട്ടുകാർ; സ്‌ഥലത്ത് പോലീസ് സന്നാഹം
ആലപ്പുഴ: മണ്ണെടുപ്പിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചു തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസമായി മണ്ണെടുപ്പ് നിർത്തിവെച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെ വീണ്ടും മണ്ണെടുപ്പ് പുനരാരംഭിച്ചു. കൂറ്റൻ ടിപ്പറുകളിലാണ്...
ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത വിധി നാളെ
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസുമായി ബന്ധപ്പെട്ട ഹരജിയിൽ ലോകായുക്‌തയുടെ വിധി നാളെ. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി ഫയൽ ചെയ്‌ത...
‘ലൈഫ് പദ്ധതി തകർക്കാൻ ദുഷ്‌ട മനസുള്ളവർ ശ്രമിച്ചു; കോപ്പുമായി ഇറങ്ങിയവർക്ക് ജാള്യത’
കോട്ടയം: ലൈഫ് മിഷൻ പദ്ധതിയെ ചില ദുഷ്‌ട മനസുള്ളവർ തകർക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെയും ദുഷ്‌ടമനസുകൾക്ക് സ്വാധീനിക്കാൻ പറ്റി. മറ്റു ഉദ്ദേശത്തോടെ അത്തരം വ്യക്‌തികൾ ഈ പദ്ധതിക്കെതിരെ പരാതിയുമായി...
വീണ്ടും കടുപ്പിച്ചു കാനഡ; രാജ്യാന്തര നിയമം ലംഘിച്ചാൽ ലോകം മുഴുവൻ അപകടത്തിൽ- ട്രൂഡോ
ന്യൂഡെൽഹി: ഇന്ത്യക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ചു കാനഡ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്‌ജാറിന്റെ...
രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ; സർക്കാരിന് അതൃപ്‌തി?
തിരുവനന്തപുരം: അതിഥി സൽക്കാരം, വിനോദം, വിനോദയാത്ര ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രാജ്‌ഭവന് അനുവദിക്കുന്ന തുകയിൽ വൻ വർധനവ് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇവ ഉൾപ്പടെ ആറിനങ്ങളിലായി 36 ഇരട്ടി വരെ വർധനവാണ്...
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല; എൻഎസ്എസ് നാമജപക്കേസ് എഴുതി തള്ളി
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന്റെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ് പോലീസെടുത്ത കേസ് അവസാനിപ്പിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നെന്നും കാണിച്ചു...







































