കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അന്വേഷണം രാഷ്‌ട്രീയ പ്രമുഖരിലേക്ക്- ഇഡി കോടതിയിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രാഷ്‌ട്രീയ പ്രമുഖർക്ക് പങ്കുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഇന്നലെ അറസ്‌റ്റിലായ സിപിഎം നേതാവ് പിആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്‌ട്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും,...
വൈദ്യുതിക്കെണി: അകപ്പെട്ട് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ടത് സ്‌ഥലം ഉടമ
പാലക്കാട്: (Electric Trap Death Kerala) കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ യുവാക്കളുടെ മൃതദേഹം സ്‌ഥല ഉടമ ആനന്ദ്കുമാർ കുഴിച്ചിട്ടതെന്ന് പോലീസ്. അതേസമയം, യുവാക്കളുടെ മരണത്തിനു...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; അനുകൂലിച്ച് നിയമ കമ്മീഷൻ- 5 വർഷം കൊണ്ട് നടപ്പിലാക്കും
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ആശയത്തെ അനുകൂലിച്ചു നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് രാജ്യത്ത് നിയമം നടപ്പിലാക്കുമെന്നാണ് കമ്മീഷൻ...
നിപ; കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ പിൻവലിച്ചു
കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പിൻവലിച്ചു. ഫറോക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്...
‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്
ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. യുകെ വാക്‌സിൻ ടാസ്‌ക്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ അറസ്‌റ്റിൽ. വടക്കാഞ്ചേരിയിലെ വീട്ടിൽ നിന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്‌ഥർ അരവിന്ദാക്ഷനെ കസ്‌റ്റഡിയിൽ എടുത്തത്. കരുവന്നൂർ...
മുതുകിൽ ‘പിഎഫ്ഐ’ എന്നെഴുതിയ പരാതി വ്യാജം; സൈനികനും സുഹൃത്തും അറസ്‌റ്റിൽ
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്‌ക്കലിൽ മർദ്ദിച്ചതിന് ശേഷം മുതുകിൽ പിഎഫ്ഐ എന്നെഴുതിയ സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. രാജസ്‌ഥാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കടയ്‌ക്കൽ തുടയന്നൂർ ചാണപ്പാറ ബിഎസ് ഭവനിൽ ഷൈൻ ആണ്...
ബാങ്ക് ജീവനക്കാരുടെ ഭീഷണി; ബിനുവിന്റെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം
കോട്ടയം: വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ബാങ്കിന് മുന്നിൽ വ്യവസായിയുടെ മൃതദേഹമെത്തിച്ചാണ് പ്രതിഷേധം. കർണാടക ബാങ്കിന്റെ നാഗമ്പടത്തുള്ള ശാഖയ്‌ക്ക് മുന്നിലാണ്...








































