Mon, Jul 27, 2026
32.1 C
Dubai

കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി കോടതി

കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യഹരജി തള്ളി വിചാരണ കോടതി. എറണാകുളം പിഎംഎൽഎ കോടതിയുടേതാണ് വിധി. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം...

എവിടെ മൽസരിക്കണം എന്നത് നേതാക്കൾ തീരുമാനിക്കും, സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ല; സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോയെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്. സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂരിലാണോ കണ്ണൂരിലാണോ തിരുവനന്തപുരത്താണോ മൽസരിക്കേണ്ടതെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു....

ഭക്ഷ്യ വിഷബാധ; രാഹുലിന്റെ രക്‌തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിന് ശേഷം ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ചികിൽസയിലിരിക്കെ മരിച്ച രാഹുലിന്റെ രക്‌തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന്...

ഇസ്രയേൽ ഏറ്റവും വലിയ ഭീകരരാഷ്‌ട്രം, പലസ്‌തീനിന്റേത് അധിനിവേശത്തിന് എതിരായ ചെറുത്ത് നിൽപ്പ്; ലീഗ് റാലി

കോഴിക്കോട്: പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മഹാറാലി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌ത റാലിയിൽ എഐസിസി അംഗം ശശി തരൂർ എംപി മുഖ്യാതിഥി ആയിരുന്നു. പലസ്‌തീനൊപ്പം...

‘പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം’; കേരളത്തിൽ നടക്കില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: പാഠ പുസ്‌തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്നും ഇത് തള്ളിക്കളയുകയാണെന്നും മന്ത്രി...

പേര് മാറ്റ വിവാദം; ‘ഭാരതം’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ

തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു....

‘ക്യാമറ വേണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സമരം അനാവശ്യമെന്ന്’ ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പ്രൈവറ്റ് ബസുടമകൾ ആഹ്വാനം ചെയ്‌ത സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ ബസുകളിൽ സീറ്റ്...

‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ...
- Advertisement -