Mon, May 6, 2024
27.3 C
Dubai

ഹരിദാസനെ കൊലപ്പെടുത്താൻ ബിജെപി പ്രാദേശിക നേതൃത്വം നേരിട്ടെത്തിയെന്ന് പോലീസ്

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്താൻ ബിജെപിയുടെ പ്രാദേശിക നേതൃത്വം നേരിട്ടെത്തിയെന്ന് പോലീസ്. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രജീഷ് (മൾട്ടി പ്രജി) എന്നിവർ ഹരിദാസനെ...

തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന് ഭാര്യ

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്റെ മരണത്തിൽ ആരോപണവുമായി ഭാര്യ സതി. രമേശിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നും...

പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ പാനൂരിൽ ഉണ്ടായ ആക്രമ സംഭവങ്ങളിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. വിലാപയാത്രയിൽ പങ്കെടുത്ത 10 ലീഗ് പ്രവർത്തകരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ...

മന്‍സൂറിന്റെ കൊലപാതകം; മരണകാരണം കാലിനേറ്റ മുറിവെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

കണ്ണൂര്‍: കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകൻ മന്‍സൂര്‍ കൊല്ലപ്പെട്ടത് ഇടതുകാലിനേറ്റ മുറിവിനെ തുടര്‍ന്നെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറിനെ തുടർന്ന് മൻസൂറിന്റെ ഇടത് കാൽമുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഈ മുറിവിൽ നിന്നും രക്‌തം വാര്‍ന്ന്...

കോവിഡ് വ്യാപനം തടയാൻ ഫലപ്രദ മാർഗം കണ്ടെയ്ൻമെന്റ് സോൺ; കേന്ദ്ര സംഘം

കണ്ണൂർ: കോവിഡ് പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പടെയുള്ള കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ...

തലശ്ശേരിയിൽ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ നിന്ന് മാരകായുധങ്ങൾ കണ്ടെത്തി

തലശ്ശേരി: തലശ്ശേരിയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ചിരുന്ന മാരകായുധങ്ങൾ കണ്ടെത്തി. തലശ്ശേരി നഗരസഭാ പരിധിയിലെ നിട്ടൂർ കൂലോത്തുമ്മലിലെ ആൾപ്പാർപ്പില്ലാത്ത വീട്ടുപറമ്പിൽ പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് മാരകായുധങ്ങൾ കണ്ടെത്തിയത്. ഒരു കത്തിവാളും എസ് ആകൃതിയിലുള്ള നാല് കത്തികളുമാണ്...

ബൂത്തുപിടിത്തം വ്യാപകം; തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് ചെന്നിത്തല

കണ്ണൂർ: തളിപ്പറമ്പിൽ വ്യാപകമായി ബൂത്തുപിടിത്തം ഉണ്ടായെന്നും മണ്ഡലത്തിൽ റീപോളിങ് വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എംവി ഗോവിന്ദൻ മാസ്‌റ്ററുടെ പ്രസ്‌താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു എന്ന് ചെന്നിത്തല ആരോപിച്ചു....

എങ്ങുമെത്താതെ വിയറ്റ്‌നാം-ആറളം ഫാം പാലം നിർമാണം

ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കക്കുവ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. പഞ്ചായത്തിലെ വിയറ്റ്‌നാം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. പുഴക്ക് കുറുകെ നാട്ടുകാർ ചേർന്ന്...
- Advertisement -