Sat, Aug 22, 2026
36 C
Dubai

‘പാലക്കാട്ടെ ജനങ്ങളോടുള്ള നന്ദി വാക്കുകളിൽ ഒതുങ്ങില്ല, പ്രവർത്തിയിലൂടെ തെളിയിക്കും’; ഷാഫി പറമ്പിൽ

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് ഷാഫി പറമ്പിൽ 3840 വോട്ടിന് വിജയിച്ചു. വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞായിരുന്നു ഷാഫിയുടെ ആദ്യ പ്രതികരണം. ബിജെപി സ്‌ഥാനാര്‍ഥി ഇ ശ്രീധരനാണ് രണ്ടാം സ്‌ഥാനത്ത്. മാദ്ധ്യമ സുഹൃത്തുക്കളും...

ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ

മലപ്പുറം: ദേശീയ പോരാട്ടം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി മുന്നിൽ തന്നെ. 90,712 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ്...

പാലക്കാട് പിടിച്ച് ഷാഫി പറമ്പിൽ; ഇ ശ്രീധരന് തോല്‍വി

പാലക്കാട്: ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം പാലക്കാട് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് വിജയം. 3840ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മെട്രോമാൻ ഇ ശ്രീധരനെതിരെ ഷാഫിയുടെ വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന...

കോഴിക്കോട് നോര്‍ത്തിൽ തോട്ടത്തില്‍ രവീന്ദ്രന് ജയം

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ വിജയം എല്‍ഡിഎഫിനൊപ്പം. യുഡിഎഫ് സ്‌ഥാനാർഥി കെഎം അഭിജിത്തിനേയും എന്‍ഡിഎ സ്‌ഥാനാർഥി എംടി രമേശിനെയും പരാജയപ്പെടുത്തി എൽഡിഎഫ് സ്‌ഥാനാർഥി തോട്ടത്തില്‍ രവീന്ദ്രനാണ് മണ്ഡലത്തില്‍ വിജിയിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട്...

മാനന്തവാടിയിൽ വിജയം ആവർത്തിച്ച് ഒആർ കേളു

ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ്. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്‌ഥാനാർഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ വമ്പൻ ഭൂരിപക്ഷത്തിലാണ് കേളു...

കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം

വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്‌ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്‌ലിം ലീഗിലെ പാറക്കൽ അബ്‌ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ...

കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

കണ്ണൂര്‍: കേരളത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കണ്ണൂർ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്‌ഥാനാർഥി അര്‍ച്ചന വന്ദിചലിനേയും...

മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവർകോവിൽ ജയിച്ചു

കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്‍ഡിഎഫ്. ഇടതുപക്ഷ സ്‌ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്‌ഥാനാർഥി നൂര്‍ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില്‍ അഹമ്മദ്...
- Advertisement -