Sun, Jul 5, 2026
31.7 C
Dubai

കരിഞ്ഞുണങ്ങി വനം; ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിൽ

വയനാട് : വേനൽ കടുത്തതോടെ കരിഞ്ഞുണങ്ങിയ വനത്തിൽ നിന്നും തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. ജില്ലയിലെ ബന്ദിപ്പൂർ കടുവ സങ്കേതവും അതോട് ചേർന്ന വന്യജീവി സങ്കേതവുമാണ് കൂടുതല്‍ വരണ്ടുണങ്ങിയത്. ഈ വനപ്രദേശത്തെ...

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശം

കണ്ണൂർ: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിനാണ് ബിജെപിയുടെ പിന്തുണയെന്ന് നേരത്തെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിൽ നിന്ന്...

ജില്ലയിലെ ചെമ്പനോടയിൽ തീപിടുത്തം; ജലവിതരണ പൈപ്പ് കത്തി നശിച്ചു

കോഴിക്കോട് : ജില്ലയിലെ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ തീപിടുത്തം ഉണ്ടായി. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ തീപിടുത്തം ഉണ്ടായത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതോടെ വൻ അപകടം ഒഴിവായി. തീപിടുത്തം...

നാദാപുരം അസീസിന്റെ മരണം; ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ 16 വയസുകാരൻ അബ്‌ദുൾ അസീസിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. അസീസിന്റെ മരണം കൊലപാതകം ആണെന്ന സംശയത്തെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. അസീസിനെ സഹോദരന്‍ കഴുത്ത് ഞെരിക്കുന്നതിന്റേയും...

വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന തകർത്തു

ബത്തേരി: നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ കാട്ടാന തകർത്തു. കുന്നത്തുശ്ശേരി വിനോദിന്റെ വീട്ടിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഞായറാഴ്‌ച പുലർച്ചെ 5.30ഓടെയാണ് സംഭവം. വിനോദിന്റെ വീട്ടുവളപ്പിൽ എത്തിയ കാട്ടാന വീടിനോട് ചേർന്ന ഷെഡും...

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

കോഴിക്കോട്: വടകര, നാദാപുരം നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ മടപ്പള്ളി ഗവ. കോളേജിലും മടപ്പള്ളി ഗേൾസ് സ്‌കൂളിലും വച്ച് വിതരണം ചെയ്യും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വടകര മണ്ഡലത്തിൽ 246 ബൂത്തുകളാണ് ഉള്ളത്. ഇവിടേക്ക്...

ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; മലപ്പുറം സ്വദേശികൾ വയനാട്ടിൽ പിടിയിൽ

വയനാട്: ബെംഗളൂരുവിൽ നിന്ന് തിരൂരിലേക്കുള്ള ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കണ്ണമംഗലം സ്വദേശി മുബാറക്, തിരൂരങ്ങാടി സ്വദേശി മുഹമ്മദ് യാസിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 14 കിലോ...

മാഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു

കണ്ണൂർ: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് മാഹിയിൽ ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വെച്ച് കൊട്ടിക്കലാശത്തിന് തൊട്ടു...
- Advertisement -