തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു
കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും...
തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടറാണ് ഇക്കാര്യം...
ജില്ലയിലെ പോളിംഗ് ഉദ്യോഗസ്‌ഥരുടെ വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും
കണ്ണൂർ: ജില്ലയിൽ രജിസ്‌റ്റർ ചെയ്‌ത റവന്യു, പൊലീസ്, തദ്ദേശ സ്വയംഭരണം, മുനിസിപ്പൽ കോർപറേഷൻ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ് ഉദ്യോഗസ്‌ഥർക്കുമുളള കോവിഡ് വാക്‌സിനേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. ഇവർ തൊട്ടടുത്ത കേന്ദ്രങ്ങളിൽനിന്ന് വാക്‌സിൻ സ്വീകരിക്കണം....
ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയ രോഗങ്ങളുടെ വ്യാപനം കുറഞ്ഞു
കോഴിക്കോട്: ജില്ലയിൽ എയ്‌ഡ്‌സ്, ക്ഷയം എന്നീ രോഗങ്ങളുടെ വ്യാപനത്തിൽ കുറവ്. രോഗനിർണയ പരിശോധനകളും ബോധവൽക്കരണവും സൗജന്യ ചികിൽസയും വ്യാപകമാക്കിയ സാഹചര്യത്തിലാണ് രോഗികളെ കണ്ടെത്തലും നിർമാർജനവും സാധ്യമായത്. സ്വകാര്യ ആശുപത്രികളെ കൂടി പങ്കാളികളാക്കി രോഗനിർണയവും...
തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത
കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്.
അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത...
മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്
മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...
കശുവണ്ടി കിലോക്ക് 95 രൂപ; വിലയിടിവിൽ വലഞ്ഞ് കർഷകർ
കണ്ണൂർ : കശുവണ്ടിയുടെ വിലയിടിവ് മൂലം ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ. ഒരു കിലോ കശുവണ്ടിക്ക് 95 രൂപ മാത്രമാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. സീസൺ ആരംഭിച്ച സമയത്ത് 107 രൂപയായിരുന്നു കിലോക്ക് ലഭിച്ചത്....
താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...








































