പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും
പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ...
കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെയും, പങ്കെടുത്ത 200 പേർക്കെതിരെയും കേസ്
മലപ്പുറം : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ കുതിരയോട്ട മൽസരം നടത്തിയ സംഘാടകർക്കെതിരെയും, കണ്ടാൽ അറിയുന്ന 200 പേർക്കെതിരെയും കേസെടുത്തു. മൽസരം സംഘടിപ്പിച്ച 5 സംഘാടകർക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം കൂട്ടിലങ്ങാടി...
വാങ്ങാനാളില്ല; മുടക്കുമുതൽ പോലും ലഭിക്കാതെ തകർന്നടിഞ്ഞ് വാഴക്കൃഷി
വയനാട് : വാഴക്കൃഷി നടത്തി മുടക്കുമുതൽ പോലും ലഭിക്കാതെ കടക്കെണിയിൽ ആയിരിക്കുകയാണ് ജില്ലയിലെ കർഷകർ. വാഴക്കുലകൾ വാങ്ങാൻ ആളില്ലാത്തതിനാൽ വിളവെടുപ്പ് നടക്കാതെ നശിക്കുകയാണ് കൃഷികൾ. ഇതിലൂടെ ലക്ഷങ്ങളുടെ കടക്കെണിയാണ് ജില്ലയിൽ വാഴക്കൃഷി നടത്തിയ...
മലപ്പുറം സോണിലെ എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം
മലപ്പുറം: ധാര്‍മിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു. മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളിലാണ് കൗണ്‍സിലുകള്‍ നടന്നത്.
മേല്‍മുറി സര്‍ക്കിളില്‍ സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍...
പോളിയോ വാക്‌സിൻ; ജില്ലയിൽ 97,494 കുട്ടികൾക്ക് വിതരണം ചെയ്‌തു
കാസർഗോഡ് : സംസ്‌ഥാനത്ത് നടന്ന പൾസ് പോളിയോ വാക്‌സിൻ വിതരണത്തിൽ ജില്ലയിലെ 97,494 കുട്ടികൾക്ക് വാക്‌സിൻ നൽകിയതായി അധികൃതർ വ്യക്‌തമാക്കി. ഇതിൽ 393 കുട്ടികൾ ഇതര സംസ്‌ഥാനക്കാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്‌ടർ എവി...
കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്
പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...
ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; ഒരാൾ കസ്‌റ്റഡിയിൽ
പാലക്കാട് : ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിന് സമീപത്തായുള്ള പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഒറ്റപ്പാലം റയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവാണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിലെ...
യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു
വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ...







































