Wed, Nov 11, 2026
29 C
Dubai

മര്‍ക്കസ് നോളജ് സിറ്റിയിലെ അപകടം; മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞതായി പരാതി

കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ നിർമാണത്തിലിരുന്ന മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ വാര്‍ത്ത റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ തടഞ്ഞതായി പരാതി. സംഭവം അറിഞ്ഞ്...

സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

പാലക്കാട്: സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ്‌ വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്‌. മഴക്കാലത്തിന്...

വേനൽ കടുത്തു; ആനമലയിൽ ജലസംഭരണികൾ വറ്റുന്നു

പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കുന്നുണ്ട്‌. കാട്ടാനകൾ, പന്നി,...

17കാരിയെ വർഷങ്ങളായി പീഡിപ്പിച്ചു; 43കാരന്‍ അറസ്‍റ്റില്‍

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പുതുപ്പാടി കാക്കവയൽ കാരക്കുന്നുമ്മൽ പ്രതീഷ്(43)നെയാണ്‌ താമരശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 17 വയസുകാരിയുടെ പരാതിയിലാണ് നടപടി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ പ്രതി...

മർക്കസ് നോളജ് സിറ്റി അപകടം; നടപടിക്കൊരുങ്ങി പഞ്ചായത്ത്‌

താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടായതിന് പിന്നാലെ നടപടിയെടുക്കാൻ ഒരുങ്ങി പഞ്ചായത്ത് അധികൃതർ. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെ ആണെന്ന് അധികൃതർ അറിയിച്ചു. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍...

കണ്ണൂരിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടിയുള്ള ഭൂസർവേ ആരംഭിച്ചു

കണ്ണൂർ: കിൻഫ്ര വ്യവസായ പാർക്കിനായി അഞ്ചരക്കണ്ടി, കീഴല്ലൂർ, പടുവിലായി വില്ലേജുകളിൽ സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ പ്രവർത്തനം ആരംഭിച്ചു. കിൻഫ്ര അഡ്വൈസർ വിഎൻ സജീവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തുന്നത്. അഞ്ചരക്കണ്ടി,...

വയനാട്ടിലും നിയന്ത്രണം; ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തും

വയനാട്: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വയനാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ജില്ലയിലുള്ള സ്വകാര്യ ആശുപത്രികളിൽ...

പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി...
- Advertisement -