Wed, May 13, 2026
29 C
Dubai

അട്ടപ്പാടിയില്‍ വനംവകുപ്പ് റെയ്‌ഡ്‌; 373 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി പുതൂര്‍ വനമേഖലയില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ 373 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. ഇടവാണി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കഞ്ചാവ് തോട്ടത്തില്‍ നിന്ന് രാസവളം ഉള്‍പ്പടെ...

പാലക്കാട് കനത്ത മഴ; മറ്റ് വടക്കൻ ജില്ലകളിൽ മഴയ്‌ക്ക്‌ ശമനം

പാലക്കാട്: വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. എന്നാൽ പാലക്കാട് ജില്ലയില്‍ ഉച്ചയ്‌ക്ക്‌ ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്‌ത്തി നീരൊഴുക്ക് കുറച്ചു....

പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഇവ തീരദേശമേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന...

ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു

പാലക്കാട്: ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ്‌...

പയ്യന്നൂരിലെ സുനീഷയുടെ ആത്‌മഹത്യ; നീതി കിട്ടിയില്ല, സമരവുമായി മുന്നോട്ടെന്ന് കുടുംബം

കണ്ണൂർ: പയ്യന്നൂരിലെ സുനീഷ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ നീതി കിട്ടിയില്ലെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. പ്രതികളെ ജാമ്യത്തിൽ വിട്ടത് നീതി നിഷേധമാണെന്ന് സുനീഷയുടെ കുടുംബം ആരോപിക്കുന്നു. സുനീഷയെ ഭർതൃ വീട്ടുകാർ കൊന്നതാണെന്നാണ്...

നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു

പാലക്കാട്: നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്‌ഥാപിച്ചു. തുടർച്ചയായി പെയ്‌ത ശക്‌തമായ മഴയിൽ നെല്ലിയാമ്പതി ചുരം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് കൊല്ലങ്കോട് ഫയർഫോഴ്‌സും പോത്തുണ്ടി വനംവകുപ്പ് ഉദ്യോഗസ്‌ഥരും മരം...

ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ

കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ...

നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു

കാസർഗോഡ്: കൈക്കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി മരിച്ചു. നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനേയും എടുത്ത് രമ്യ കിണറ്റിൽ ചാടി ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ വിവരം. പ്രസവത്തിന്...
- Advertisement -