മഴ തുടരുന്നു; കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്
കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം...
തടസം നീക്കുന്നു; അട്ടപ്പാടിയിൽ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു
പാലക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായ മണ്ണാര്‍ക്കാട് അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുന:സ്‌ഥാപിച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് ചുരം റോഡില്‍ ഉരുള്‍പ്പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായത്. കൂറ്റന്‍ പാറക്കല്ലുകള്‍ ഉള്‍പ്പടെ മരങ്ങളും...
കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002 ആണ് നമ്പർ, ടോള്‍ ഫ്രീ നമ്പര്‍ 1077 ആണ്. അതേസമയം സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ...
ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റില്‍
കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മുകുൽസു കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീൻ അറസ്‌റ്റിൽ. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ധരാത്രിയോടെയാണ് കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ ബാലുശ്ശേരി...
മഴ നേരത്തേയെത്തി; നെൽപ്പാടങ്ങളിൽ കൊയ്‌ത്ത് പ്രതിസന്ധിയിൽ
പാലക്കാട്: തുടർച്ചയായുള്ള കനത്ത മഴയിൽ പാലക്കാട് നെൽപ്പാടങ്ങളിൽ കൊയ്‌ത്തു പ്രതിസന്ധി. കതിരുകൾ വീഴുന്നതിനാൽ യന്ത്രം ഉപയോഗിച്ച് കൊയ്യാനാകുന്നില്ല. ജില്ലയിൽ 304 ഹെക്റ്റർ നെൽകൃഷി വെള്ളം കയറി നശിച്ചെന്ന് കർഷകർ പറയുന്നു. ഏറെ പ്രതീക്ഷയോടെ...
മഴ തുടരുന്നു; അട്ടപ്പാടിയില്‍ ഗതാഗതം തടസപ്പെട്ടു
പാലക്കാട്: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ തുടരുന്ന അതിശക്‌തമായ മഴയിൽ അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞും ഗതാഗതം തടസപ്പെട്ടു.
പത്താം വളവിന് സമീപം...
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വടകര ഓര്‍ക്കാട്ടേരി കുഞ്ഞിപ്പുരയില്‍ രമേശന്‍- ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരണപ്പെട്ടത്.
ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിൽ ആയിരുന്നു അപകടം...
കനത്ത മഴ; മലപ്പുറത്ത് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്‌വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. കരിപ്പൂർ മാതംകുളം എന്ന സ്‌ഥലത്ത് പുലർച്ചെ അഞ്ചേ...







































