ഗാർഹിക പീഡനം: യുവതി ജീവനൊടുക്കി; പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്‌ച മുമ്പ് പയ്യന്നൂർ പോലീസിൽ പരാതി...
ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ
കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെകെ രമ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാവശ്യമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
മായന്നൂർ പാലം നാളെ മുതൽ അടച്ചിടും; ഗതാഗതത്തിന് പൂർണ നിരോധനം
ഒറ്റപ്പാലം: മായന്നൂർ പാലം നാളെ മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായി എട്ടു ദിവസത്തേക്കാണ് പാലം അടക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ചുരുക്കം കാൽനട യാത്രകൾ അനുവദിക്കും. ഭരതപ്പുഴയ്‌ക്ക് കുറുകെ ഒരുകിലോമീറ്ററോളം നീളമുള്ള ഈ...
വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്
കണ്ണൂർ: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്ന ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. കണ്ണൂരിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ ഹസ്ബീറിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ്...
നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മതില്‍ നിര്‍മിക്കാനായി കുഴിയെടുത്തപ്പോഴാണ്...
ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും
പാലക്കാട്: ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്....
ജീന്‍സിൽ സ്വര്‍ണം പൂശി കടത്ത്; പുതിയ ടെക്‌നിക്കുമായി കണ്ണൂരില്‍ യുവാവ് പിടിയിൽ
കണ്ണൂര്‍: ഇട്ടിരിക്കുന്ന ജീന്‍സ് പാന്റിൽ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശി കടത്താൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സ്വർണ കള്ളക്കടത്തിലെ പുതുമയുള്ള ടെക്‌നികുമായി എത്തിയ യുവാവ് പിടിയിലായത്. പേസ്‌റ്റ് രൂപത്തിലാക്കി,...
കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പഞ്ചായത്തിലും സബ് രജിസ്ട്രാർ ഓഫിസിലും സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുക. ഇത്...








































