തിരക്ക് വർധിച്ചു; ജില്ലയിൽ ഇന്നലെ 21 അധിക സർവീസുകൾ നടത്തി കെഎസ്ആർടിസി
മലപ്പുറം : ലോക്ക്ഡൗൺ ഇളവുകൾ നൽകിയതോടെ ജില്ലയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ കെഎസ്ആർടിസി 21 അധിക സർവീസുകൾ നടത്തി. നിലവിൽ ഉണ്ടായിരുന്ന 36 സർവീസുകൾക്ക് പുറമേയാണ്...
പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും
കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള...
പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ
ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്.
തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33)...
ഇന്ധന വിലവർധന; കാസർഗോഡ് 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി
കാസർഗോഡ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയൻ കാസർഗോഡ് ജില്ലയിലെ 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി. 11 മുതൽ 15 മിനിറ്റ് നേരമായിരുന്നു സമരം. ഓരോ കേന്ദ്രങ്ങളിലും നേതാക്കൾ കോവിഡ്...
കാട്ടാനശല്യം രൂക്ഷം; പെരുവണ്ണാമൂഴിയിൽ ജനങ്ങളുടെ ജീവനും ഭീഷണി
കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ രാത്രി 7 മണിയോടെ വനാതിർത്തിയിൽ നിന്നും ഇറങ്ങിയ കാട്ടാനകൾ കൃഷിയിടങ്ങളും മറ്റും നശിപ്പിച്ച ശേഷം പുലർച്ചെയോടെയാണ് തിരികെ വനത്തിലേക്ക്...
കാട്ടാന ആക്രമണത്തിൽ കാറും ഓട്ടോയും തകർന്നു
അഗളി: അട്ടപ്പാടി ഷോളയൂരിൽ കെജിപി എസ്‌റ്റേറ്റിന് സമീപം കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു. തണ്ടത്തിൽ വിജയന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തിങ്കളാഴ്‌ച പുലർച്ചെ 5.30ഓടെയാണ് ആന തകർത്തത്. സമീപത്ത്...
7 വർഷങ്ങൾക്ക് ശേഷം പാലക്കാട്- കാടാമ്പുഴ റൂട്ടിൽ കെഎസ്ആർടിസി; സർവീസ് പുനഃരാരംഭിച്ചു
പാലക്കാട് : കഴിഞ്ഞ 7 വർഷമായി നിർത്തി വച്ച പരുതൂർ പഞ്ചായത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസ് പുനഃരാരംഭിച്ചു. പാലക്കാട് നിന്ന് തൃത്താല മണ്ഡലത്തിലെ പരുതൂർ പാലത്തറ–അഞ്ചുമൂല വഴി കാടാമ്പുഴക്കുള്ള കെഎസ്‌ആർടിസി സർവീസാണ്...
രാമനാട്ടുകര അപകടം; സ്വർണക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കി
കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെ വാഹനാപകടത്തില്‍ മരിച്ച സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സ്വര്‍ണ കവര്‍ച്ചാ സംഘത്തിലെ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരെക്കുറിച്ച് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്....







































