മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...
തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി...
പരീക്ഷാ മൂല്യനിർണയം; അധ്യാപകർക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി
കാസർഗോഡ് : ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അധ്യാപകർക്ക് ലോക്ക്ഡൗൺ കാലയളവിൽ തടസം കൂടാതെ സഞ്ചരിക്കുന്നതിന് ജില്ലയിൽ പ്രത്യേക സർവീസുകൾ തയ്യാറാക്കി കെഎസ്ആർടിസി. കാസർഗോഡ് ഡിപ്പോ മാനേജരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇതിന്റെ...
തണലായി പച്ചത്തുരുത്തുകൾ; കണ്ണൂരിൽ നടീൽ ഉൽസവത്തിന് തുടക്കമായി
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉൽസവത്തിന് തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉൽസവത്തിന്റെ ജില്ലാതല ഉൽഘാടനം ചെറുതാഴം കുളപ്രം കാവിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ജില്ലയിൽ...
റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു; പരാതി
കോഴിക്കോട്: എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. എലത്തൂരിലെ ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്‌ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്.
റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിക്കുകയും തോട് നികത്തുകയും ചെയ്യുന്നുവെന്ന്...
ലോക്ക്ഡൗൺ; പരിശോധന കർശനമാക്കി പോലീസ്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വകവെക്കാതെ അനാവശ്യമായി കൽപ്പറ്റ ടൗണിൽ എത്തുന്നവർക്ക് പിഴയും താക്കീതുമായി പോലീസ്. കൽപ്പറ്റ എഎസ്‌പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടൗണിലും പരിസരത്തും പരിശോധന നടത്തിയത്.
പരിശോധനയിൽ 14ഓളം വാഹനങ്ങൾ പിടിച്ചെടുത്തു....
300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ; 10 ദിവസത്തിനകം അപേക്ഷിക്കണം
പാലക്കാട്: ജില്ലയിൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ 300 പട്ടികജാതി- ഗോത്രവർഗ വിദ്യാർഥികൾക്ക് സ്‌മാർട് ഫോൺ ലഭ്യമാക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഇതിനായി പവർ ഫിനാൻസ് കോർപറേഷൻ സിഎസ്‌ആർ ഫണ്ടിൽ നിന്ന്...
വിദ്യാലയമുറ്റത്ത് പൊന്നുവിളയിക്കാൻ കുരുന്നുകൾ; പിടിഎ വാങ്ങി നൽകിയത് 25 സെന്റ് ഭൂമി
ഉദുമ: കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങി നൽകുന്ന പിടിഎ കമ്മിറ്റികളെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ, പള്ളിക്കര കൂട്ടക്കനി ഗവ.യുപി സ്‌കൂളിലെ പിടിഎ കമ്മിറ്റി മറ്റൊരു രീതിയിലാണ് വ്യത്യസ്‌തരായിരിക്കുന്നത്. കുട്ടികൾക്ക് കൃഷി...







































