ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

By Team Member, Malabar News
The Chief Minister will meet the media today during the opposition protest

തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ചികിൽസയുടെ ഭാഗമായുള്ള തുടർ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ വിദേശത്തേക്ക് പോകുന്നത്. വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്റെ അധികാരം അദ്ദേഹം മറ്റാർക്കും കൈമാറിയിട്ടില്ല.

ഓൺലൈനിലൂടെ മന്ത്രിസഭാ യോഗങ്ങളും, കോവിഡ് അവലോകന യോഗങ്ങളും ചേരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഇ ഫയൽ സംവിധാനത്തിലൂടെ പ്രധാനപ്പെട്ട ഫയലുകളിൽ തീർപ്പ് കൽപ്പിക്കാനും അദ്ദേഹത്തിന് സാധിക്കും.

അതേസമയം മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ് സർക്കാരിന്റെ തലവനായ ഗവർണറെ കണ്ടു കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. വിദേശത്തേക്ക് പോകും മുൻപ് ഗവർണറെ കാണണമെന്ന് ചട്ടങ്ങളൊന്നുമില്ല. എന്നാൽ സർക്കാരിന്റെ തലവൻ ഗവർണർ ആയതിനാൽ പോകും മുൻപ് അദ്ദേഹത്തെ അറിയിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ചാൻസലർ സ്‌ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടന്നാൽ ഇപ്പോഴത്തെ സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Read also: ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE