ക്രിസ്‌മസ്‌ ആഘോഷം; ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌ത്‌ ടിഎംസി

By Trainee Reporter, Malabar News
TMC
Ajwa Travels

കോഴിക്കോട്: ആഘോഷങ്ങളും ആർഭാടങ്ങളും ഇല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി മറ്റുള്ളവരുടെ ദയ കാത്ത് കഴിയുന്ന വഴിയോരത്തെ മനുഷ്യർക്കൊപ്പം ക്രിസ്‌മസ്‌-പുതുവൽസരാഘോഷം നടത്തി തെരുവിലെ മക്കൾ ചാരിറ്റി (ടിഎംസി). ജില്ലയിലെ തെരുവോരങ്ങളിൽ കഴിയുന്ന ആളുകൾക്ക് ഭക്ഷണവും വസ്‌ത്രവും വിതരണം ചെയ്‌താണ്‌ ടിഎംസി ക്രിസ്‌മസ്‌-പുതുവൽസരം ആഘോഷിച്ചത്. സിഎസ്‌ഐ സഭയുടെ കരോൾ പ്രോഗ്രാം വഴി സമാഹരിച്ച തുക കൊണ്ടാണ് അന്നദാനവും വസ്‌ത്ര വിതരണവും നടത്തിയത്.

ടിഎംസിയും ശോഭിക വെഡ്‌ഡിങ് സെന്ററും സംയുക്‌തമായി നടത്തിയ അന്നദാനം നിരവധി പേരുടെ വയറും മനസും നിറച്ചു. പാളയത്തെ സൗജന്യ ഫുഡ് കൗണ്ടർ വഴിയാണ് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്‌തത്‌. ശോഭിക വെഡിങ് സെന്ററാണ് ഇവർക്കായുള്ള വസ്‌ത്രങ്ങൾ സ്‌പോൺസർ ചെയ്‌തത്‌. കോഴിക്കോടിന്റെ തെരുവുവീഥികളിൽ കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ടിഎംസി ആരംഭിച്ച അന്നദാന-ക്ഷേമപ്രവർത്തനങ്ങൾ ഇന്നും മുടക്കമില്ലാതെ നിരവധി പേരുടെ കണ്ണീരൊപ്പുന്നു.

എടവക വികാരി റവ. ഡോ. ടിഐ ജയിംസ്, സെക്രട്ടറി മെജോ മാത്യു, സജ്‌ന ഹെൽദാസ്, റെനി മെജോ, മാത്യു, ഡാൻ ജോൺ, സൈമൺ നടുവട്ടം, ശോഭിക അക്കൗണ്ട്സ് മാനേജർ നൗഷാദ്, ടിഎംസി ജലീൽ മാത്തോട്ടം, സ്‌നേഹരാജ്, ഫൈസൽ മക്കാട്ട്, ടിഎംസിയുടെ ഫൗണ്ടർ ചെയർമാൻ സലീം വട്ടക്കിണർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Most Read: കെപിസിസിയിൽ അച്ചടക്ക സമിതി; അധ്യക്ഷനായി തിരുവഞ്ചൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE