പ്രേക്ഷക മനസ്സിൽ ഇടം നേടി ‘ക്രിസ്‌റ്റി’ ട്രെയ്‌ലർ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

ആഗോള തലത്തിൽ ട്രെൻഡിങ് പട്ടികയിൽ ചിത്രം 50ആം സ്‌ഥാനത്താണ്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്‌റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.

By Trainee Reporter, Malabar News
christy malayalam movie
Ajwa Travels

പ്രേക്ഷക മനസ്സിൽ ഇടം നേടി ‘ക്രിസ്‌റ്റി’ ട്രെയ്‌ലർ. മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ക്രിസ്‌റ്റിയുടെ ട്രെയ്‌ലർ, യൂട്യൂബ് ട്രെൻഡിങ്ങിൽ കേരളത്തിൽ ഒന്നാമതെത്തി. ആഗോള തലത്തിൽ ട്രെൻഡിങ് പട്ടികയിൽ ചിത്രം 50ആം സ്‌ഥാനത്താണ്.

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്‌റ്റ്യൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രഞ്‌ജിത്ത്‌ ശങ്കർ, ജീത്തു ജോസഫ്, വേണു സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവ  ജ്‌ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനൻമാർ എന്ന് വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജിആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന് പ്രഖ്യാപനം തൊട്ട് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.

യുവനിരയിലെ ശ്രദ്ധേയനായ, പ്രേക്ഷക മനസ്സിൽ നിഷ്‌കളങ്കതയുടെ പ്രതിരൂപമായി മാറിയ നടൻ മാത്യു തോമസ് ചിത്രത്തിൽ ക്രിസ്‌റ്റി എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

christy malayalam movie

പൂവാർ പ്രദേശം ഒരു സിനിമയുടെ പശ്‌ചാത്തലം ആകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരവും ഭാഷയുമൊക്കെ പശ്‌ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ഒരിടവേളക്ക് ശേഷം മാളവിക മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ക്രിസ്‌റ്റിക്കുണ്ട്.

പട്ടം പോലെ, ഗ്രെറ്റ് ഫാദർ എന്നീ സിനിമകൾക്ക് ശേഷം മാളവിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ് കുറുപ്പ്, വീണാ നായർ, മഞ്‌ജു പത്രോസ്, സ്‌മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും.

മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. അൻവർ അലി, വിനായക്, ശശികുമാർ എന്നിവർ വരികൾ എഴുതിയിരിക്കുന്നു. കലാസംവിധാനം-സുജിത് രാഘവ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- ഷെല്ലി ശ്രീസ്, പബ്ളിക് ഡിസൈനർ ആനന്ദ് രാജേന്ദ്രൻ, പിആർഒ- വാഴൂർ ജോസ്, മഞ്‌ജു ഗോപിനാഥ്‌ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ നീളുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE