കേരള പോലീസിനെതിരായ ആരോപണം; ദേശീയ നേതാവ് ആനി രാജക്കെതിരെ പരാതി

By Team Member, Malabar News
Change of Crime Branch Chief: will Affect the actress assault case; Annie raja
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിനെതിരായ പരസ്യ പ്രസ്‌താവനയിൽ സിപിഐ ദേശീയ നേതാവ് ആനി രാജക്കെതിരെ രേഖാമൂലം പരാതി നൽകി. സംസ്‌ഥാന നേതൃത്വമാണ് ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി സമർപ്പിച്ചത്. സംസ്‌ഥാന വിഷയങ്ങളിൽ കൂടിയാലോചന ഇല്ലാതെ പ്രതികരിക്കരുതെന്ന തീരുമാനത്തിന്റെ ലംഘനമാണ് ആനി രാജയുടെ നടപടിയെന്നാണ് പരാതിയിൽ വ്യക്‌തമാക്കുന്നത്‌.

ഈ മാസം 9ആം തീയതി ചേരുന്ന സംസ്‌ഥാന നിർവാഹക സമിതിയും വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ആനി രാജയുടെ പ്രസ്‌താവന അനവസരത്തിൽ ഉള്ളതാണെന്നും, ഇതിലൂടെ സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്നും പരാതിയിൽ സംസ്‌ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. കേരള പോലീസിനെതിരെ ആരോപണം ഉന്നയിച്ച് ഇന്നലെയാണ് ദേശീയ നേതാവ് ആനി രാജ രംഗത്തെത്തിയത്.

സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ കേരള പോലീസിൽ നിന്നും ബോധപൂർവമായ ഇടപെടൽ ഉണ്ടാകുന്നുവെന്നാണ്‌ ആനി രാജ ആരോപണം ഉന്നയിച്ചത്. കൂടാതെ ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും, കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പോലീസിനിടയില്‍ ആര്‍എസ്എസ് ഗ്യാങ് നിലവിലുണ്ടെന്ന് സംശയിക്കുന്നതായും ആനി രാജ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തിരുന്നു.

Read also: രണ്ടര വയസുകാരിയുടെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE