മലപ്പുറത്ത് 13 വയസുകാരൻ മരിച്ചത് എച്ച്‌1എൻ1 മൂലമെന്ന് സ്‌ഥിരീകരണം

മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ (13) മരിച്ചത് എച്ച്‌1എൻ1 മൂലമാണെന്നാണ് സ്‌ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ചികിൽസയിലിരിക്കെ 19ന് ആണ് മരിച്ചത്.

By Trainee Reporter, Malabar News
H1N1
Rep. Image
Ajwa Travels

മലപ്പുറം: ജില്ലയിൽ എച്ച്‌1എൻ1 സ്‌ഥിരീകരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ (13) മരിച്ചത് എച്ച്‌1എൻ1 മൂലമാണെന്ന് സ്‌ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോകുൽ ചികിൽസയിലിരിക്കെ 19ന് ആണ് മരിച്ചത്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദ്ദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്‌1എൻ1ന്റെ ലക്ഷണങ്ങൾ.

അതേസമയം, സംസ്‌ഥാനത്ത്‌ പകർച്ചപ്പനി പ്രതിരോധം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ്, തദ്ദേശമന്ത്രി എംബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വകുപ്പുകളുടെ യോഗം ചേർന്നു. ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വരുന്ന ആഴ്‌ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്‌ച സ്‌കൂളുകൾ, ശനിയാഴ്‌ച ഓഫീസുകൾ, ഞായറാഴ്‌ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ-സ്വകാര്യ ഓഫീസുകളും സ്‌ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിരോധം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

Most Read: വ്യാജരേഖ കേസ്; വിദ്യ റിമാൻഡിൽ- ഇന്നും നാളെയും പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE