രാജസ്‌ഥാനിൽ കോൺഗ്രസ് റാലിക്ക് തുടക്കം; സോണിയ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും

By Desk Reporter, Malabar News
Congress rally begins in Rajasthan; Leaders including Sonia will be present
Ajwa Travels

ജയ്‌പൂർ: രാജസ്‌ഥാനിൽ ദേശീയ നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസിന്റെ മെഗാ റാലി ഇന്ന്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എംപി എന്നിവർക്ക് ഒപ്പം പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റാലിയിൽ പങ്കെടുക്കും. പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് റാലിയുടെ ലക്ഷ്യം. ഒപ്പം, നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം കൂടിയാവും ഈ മെഗാ റാലി.

രാജസ്‌ഥാൻ തലസ്‌ഥാനമായ ജയ്‌പൂരിലാണ് റാലി നടക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഴ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ പ്രചാരണത്തിന്റെ രീതി തീരുമാനിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ റാലി പ്രാധാന്യമർഹിക്കുന്നു. ഉത്തർപ്രദേശ്, നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിൽ അധികാരം പിടിക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യം.

“കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം വർധിച്ചുവരുന്ന പണപ്പെരുപ്പത്തിൽ പ്രതിഷേധിച്ച് ജയ്‌പൂരിൽ ഒരു ദേശീയ റാലി സംഘടിപ്പിക്കുമ്പോൾ രാജസ്‌ഥാന് ഇന്ന് ചരിത്രപരമായ ദിവസമാണ്, അതിൽ മുതിർന്ന കോൺഗ്രസ് നേതൃത്വമടക്കം പാർട്ടിയുടെ എല്ലാ നേതാക്കളും പങ്കെടുക്കുന്നു,”- രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ രാജസ്‌ഥാനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിൽ ആക്കുന്ന കേന്ദ്ര സർക്കാരിന്റെ പതനത്തിലേക്കുള്ള തുടക്കമാവും ഈ റാലിയെന്ന് കോൺഗ്രസ് നേതാവും രാജസ്‌ഥാൻ മുൻ ഉപമുഖ്യമന്ത്രിയും ആയ സച്ചിൻ പൈലറ്റ് പറഞ്ഞു.

Most Read:  എന്ത് ചെയ്‌താലും പഞ്ചാബിൽ ബിജെപി ജയിക്കാൻ പോവുന്നില്ല; മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE