കോവിഡ് പ്രതിസന്ധി; തപാൽ വോട്ട് മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ

By News Desk, Malabar News
Postal Vote for journalists
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് സൗകര്യം മാദ്ധ്യമ പ്രവർത്തകർക്കും അനുവദിക്കണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ). കോവിഡ് രോഗബാധിതർക്ക് തപാൽ വോട്ടടക്കം അനുവദിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും കെയുഡബ്ല്യൂജെ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾക്കൊപ്പം ആത്‌മാർഥവും തീവ്രവുമായി അധ്വാനിക്കുന്ന വിഭാഗമാണ് മാധ്യമ പ്രവർത്തകർ. അതിനാൽ അവരുടെ സമ്മതിദാനാവകാശം നഷ്‌ടപ്പെട്ട് പോകാതിരിക്കാൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന പറഞ്ഞു. കേരളത്തിലെ ഒട്ടുമിക്ക മാദ്ധ്യമ പ്രവർത്തകരും വോട്ടവകാശമുള്ള പ്രദേശത്ത് നിന്ന് വളരെ അകലെയാണ് ജോലി ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിവരങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുള്ളതിനാൽ മിക്കവർക്കും അവധിയെടുത്ത് സ്വന്തം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്താൻ കഴിയാത്ത അവസ്‌ഥയാണുള്ളതെന്ന് കെയുഡബ്ല്യൂജെ ചൂണ്ടിക്കാട്ടി.

Also Read: പോലീസ് ആക്‌ട് ഭേദഗതി; പാര്‍ട്ടിക്ക് ജാഗ്രത കുറവ് ഉണ്ടായതായി എ വിജയരാഘവന്‍

 

കോവിഡ് സാഹചര്യത്തിൽ ദീർഘയാത്രകൾ സൃഷ്‌ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും വെല്ലുവിളിയാണെന്ന് സംഘടന കൂട്ടിച്ചേർത്തു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന പ്രസിഡണ്ട് കെപി റെജിയും ജനറൽ സെക്രട്ടറി ഇഎസ് സുഭാഷും സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സമർപ്പിച്ച നിവേദനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE