കോവിഡ് മരണം; ധനസഹായത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്‌ജം

By News Desk, Malabar News
Covid-Death
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്‌ജമായി. relief.kerala.gov എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ് (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്‌ളറേഷൻ ഡോക്യുമെന്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്.

പേരും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കുന്ന ഒടിപി നമ്പർ കൂടി നൽകി അപേക്ഷ ഓൺലൈനായി സമർപ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്‌ളറേഷൻ നമ്പർ ഉപയോഗിച്ച് വിവരങ്ങൾ നൽകാം.

ബന്ധപ്പെട്ട വില്ലേജ് ഓഫിസർ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട് നൽകുന്ന മുറയ്‌ക്ക് അപേക്ഷയ്‌ക്ക് അംഗീകാരം ലഭിക്കും. 50,000 രൂപയാണ് ധനസഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കാനുള്ള രേഖകളിലെ പിശക് പരിഹരിക്കുന്നതിനും അംഗീകൃത മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ആരോഗ്യവകുപ്പ് നേരത്തെ സജ്‌ജീകരണങ്ങൾ ഒരുക്കിയിരുന്നു. മതിയായ രേഖകൾ ഇല്ലാത്തത് കാരണം ഉൾപ്പെടുത്താതിരുന്ന മരണങ്ങളും സുപ്രീം കോടതി നിർദ്ദേശപ്രകാരം പ്രഖ്യാപിച്ച പുതിയ മാനദണ്ഡ പ്രകാരം ഉൾപ്പെടുത്തേണ്ട മരണങ്ങളും സർക്കാർ കൂട്ടിച്ചേർത്ത് തുടങ്ങിയിട്ടുണ്ട്. ഇവയടക്കം 32049 മരണങ്ങളാണ് തിങ്കളാഴ്‌ച വരെ ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്.

Also Read: നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE