കോവിഡ് വ്യാപന ആശങ്ക; ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ

വിദേശത്ത് നിന്നുവന്ന ഏഴ് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ബീഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌

By Trainee Reporter, Malabar News
Omicron JN1; Confirmed in Goa and Maharashtra - Central meeting today
Representational image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപന ആശങ്ക നിലനിൽക്കെ ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ നടത്തും. ഓക്‌സിജൻ പ്ളാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്‌ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ക്ഡ്രില്ലിന് മേൽനോട്ടം വഹിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദ്ദേശം നൽകി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിയാലോചിച്ച ശേഷം അതത് ജില്ലാ കളക്‌ടർമാരുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ മോക്ക്ഡ്രില്ലുകൾ നടത്തണമെന്നാണ് കേന്ദ്ര നിർദ്ദേശം. അഡ്വാൻസ് ബേസിക് ലൈഫ് സപ്പോർട്, ആംബുലൻസുകളുടെ ലഭ്യത, മറ്റ് ആംബുലൻസുകളുടെ ലഭ്യത, ആംബുലൻസ് കോൾ സെന്ററിന്റെ ലഭ്യത എന്നിവ പരിശോധിച്ചു വിലയിരുത്തും.

കൂടാതെ, ടെസ്‌റ്റിങ്‌ കപ്പാസിറ്റി പരിശോധിക്കുകയും കോവിഡ് പരിശോധനാ ലബോറട്ടറികളുടെ ശേഷി, ആർടിപിസിആർ, റാറ്റ് കിറ്റുകളുടെ ലഭ്യതെ, ടെസ്‌റ്റിങ്‌ ഉപകരണങ്ങളുടെ ലഭ്യത എന്നിവ മോക്ക്ഡ്രില്ലിലൂടെ സൂക്ഷ്‌മമായി പരിശോധിക്കും.

അതിനിടെ, വിദേശത്ത് നിന്നുവന്ന ഏഴ് പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ബീഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ബ്രിട്ടൻ, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമാണ് രോഗികൾ എത്തിയത്. ഇവരെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, കോവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈ എടുക്കണമെന്ന് ഡോക്‌ടർമാരോട് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കോവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

കോവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സൂക്ഷിച്ചാൽ സുരക്ഷിതരാകാമെന്നും ജാഗ്രത കുറവ് മറ്റൊരു ഉൽസവ കാലത്തിന്റെ സന്തോഷം ഇല്ലാതാക്കാൻ ഇടവരുത്തരുത് എന്നുമാണ് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്.

Most Read: പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്‌ച ഇന്ന്; ബഫർസോണും കെ റെയിലും ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE