തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 802 ആരോഗ്യ പ്രവര്‍ത്തകരും 10,786 കോവിഡ് മുന്നണി പോരാളികളും കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. രണ്ട് വിഭാഗങ്ങളിലായി ഇതുവരെ ആകെ 3,49,953 പേരാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്.
299 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (35) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 21, എറണാകുളം 34, ഇടുക്കി 19, കണ്ണൂര്‍ 35, കാസര്‍ഗോഡ് 5, കൊല്ലം 10, കോട്ടയം 25, കോഴിക്കോട് 21, മലപ്പുറം 15, പാലക്കാട് 25, പത്തനംതിട്ട 21, തിരുവനന്തപുരം 20, തൃശൂര്‍ 33, വയനാട് 15 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (551) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 11, എറണാകുളം 551, തിരുവനന്തപുരം 240 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,33,717 ആരോഗ്യ പ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്.
ആകെ 16,236 മുന്നണി പോരാളികളാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മുന്നണി പോരാളികള്‍ (1336) ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത്.
ആലപ്പുഴ 808, എറണാകുളം 1152, ഇടുക്കി 662, കണ്ണൂര്‍ 561, കാസര്‍ഗോഡ് 259, കൊല്ലം 314, കോട്ടയം 949, കോഴിക്കോട് 1026. മലപ്പുറം 832, പാലക്കാട് 776, പത്തനംതിട്ട 776, തിരുവനന്തപുരം 512, തൃശൂര്‍ 1336, വയനാട് 863 എന്നിങ്ങനെയാണ് ഇന്ന് മറ്റ് ജില്ലകളിൽ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.
National Image: കർഷക സമരത്തിനിടെ അറസ്‌റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം