ദീർഘായുസിന് കാരണം ‘ചായ’കുടി; ഐറീൻ മുത്തശ്ശിക്ക് ഇത് നൂറാം പിറന്നാൾ

65 വർഷമായി ഇംഗ്ളണ്ടിലെ സ്‌റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കാരിയായ ഐറിൻ സ്‌പ്രോസ്‌റ്റൺ ആണ് നൂറാം വയസിൽ തന്റെ ദീർഘായുസിന്റെ കാരണം ചായകുടിയാണെന്ന് വെളിപ്പെടുത്തിയത്.

By Trainee Reporter, Malabar News
Irene Sproston
Ajwa Travels

ചൂട് ചായയിലാണ് മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസത്തെ നമ്മുടെ ഉൻമേഷവും ഊർജവും നിലനിർത്താൻ ചായ നിർണായക പങ്കുവഹിക്കാറുണ്ട്. രാവിലെ ഒരു ചായ കിട്ടിയില്ലെങ്കിൽ ആ ദിവസം മുഴുവൻ താറുമാറായി പോകുന്നവരും ഉണ്ട്. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കുടിക്കുന്ന പാനീയമാണ് ചായ. എന്നാൽ, കണക്കിലധികം ചായ കുടിക്കുന്നത് അത്ര നല്ലതല്ല എന്ന അഭിപ്രായങ്ങളും ഉണ്ട്. എന്ത് തന്നെയായാലും ഒരു ചായ അത് നമുക്ക് നിർബന്ധമാണ്.

നൂറാം വയസിലും ഒരു മുത്തശ്ശി പറയുന്നത് തന്റെ ദീർഘായുസിന് കാരണം ചായകുടിയാണെന്നാണ്. 65 വർഷമായി ഇംഗ്ളണ്ടിലെ സ്‌റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കാരിയായ ഐറിൻ സ്‌പ്രോസ്‌റ്റൺ ആണ് നൂറാം വയസിൽ തന്റെ ദീർഘായുസിന്റെ കാരണം വെളിപ്പെടുത്തിയത്. അടുത്തിടെയാണ് അവർക്ക് 100 വയസ് പൂർത്തിയായത്. മദ്യപിക്കാത്ത ഐറീൻ തന്റെ പ്രിയപ്പെട്ട ചായ കുടിച്ചുകൊണ്ടാണ് നൂറാം ജൻമദിനവും ആഘോഷിച്ചത്.

എറിക് എന്നാണ് ഐറീന്റെ ഭർത്താവിന്റെ പേര്. 2003ൽ ആണ് അദ്ദേഹം മരിച്ചത്. ഐറീന് 19 വയസുള്ളപ്പോഴായിരുന്നു ഇരുവരും വിവാഹിതരായത്. അന്ന് എറിക്കിന് പ്രായം 21 ആയിരുന്നു. നാല് കുട്ടികളുമുണ്ട്. ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന കാലത്താണ് ഐറീൻ വിവാഹിതയായത്. പോസ്‌റ്റ് ഓഫിസ് അടക്കമുള്ള എല്ലാ സ്‌ഥാപനങ്ങളിലും ഐറീൻ ജോലി ചെയ്‌തിരുന്നു. അന്ന് മുതൽ എട്ടു കപ്പ് ചായ ഐറീൻ മുടങ്ങാതെ കുടിക്കും.

ചായ കുടിക്കുന്നത് തന്നെ എപ്പോഴും ഊർജസ്വലമായിരിക്കാനും സന്തോഷവതി ആയിരിക്കാനും സഹായിച്ചിട്ടുണ്ട് എന്നാണ് ഐറീൻ പറയുന്നത്. ഒരു ദിവസം എട്ടു കപ്പ് ചായ വരെ താൻ കുടിക്കുമെന്നാണ് ഐറീൻ പറയുന്നത്. എല്ലാവരോടും ദയയോടെ പെരുമാറാനാണ് താൻ ശീലിച്ചതെന്നും, അതേ രീതിയിലാണ് ആളുകൾ തന്നോടും പെരുമാറിയിട്ടുള്ളതെന്നും അവർ പറയുന്നു. 100 വയസ് വരെ ജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഐറീൻ പറഞ്ഞു.

എപ്പോഴും ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ജീവിതമായിരുന്നു തന്റേതെന്നും മടി പിടിച്ചിരിക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ഐറീൻ പറയുന്നു. ആ  ശീലമായിരിക്കാം തന്നെ ഇത്രയും കാലം മുന്നോട്ട് പോകാൻ പ്രാപ്‌തയാക്കിയതെന്നും ഐറീൻ മുത്തശ്ശി കൂട്ടിച്ചേർത്തു. മകളായ കരോൾ ബാളിനോടൊപ്പമാണ് ഐറീൻ ഇപ്പോൾ കഴിയുന്നത്. നിരവധിപ്പേരാണ് ഐറീന് ആശംസയർപ്പിച്ചു രംഗത്തെത്തിയത്.

Most Read: ആതുരസേവന രംഗത്തേക്ക് കുടുംബശ്രീ അംഗങ്ങൾ; അവയവ ദാനത്തിന് സമ്മതപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE