തിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്, ജില്ലാ തലം മുതൽ മാറ്റമുണ്ടാകും; താരിഖ് അൻവർ

By Desk Reporter, Malabar News
Tariq-Anwar
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ജില്ലാ തലം മുതൽ താഴേത്തട്ട് വരെ മാറ്റം ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സംസ്‌ഥാനത്ത് മൂന്ന് മേഖല തിരിച്ച് എഐസിസി സെക്രട്ടറിമാർക്ക് ചുമതല നൽകും. താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്‌തിപ്പെടുത്തും. ജില്ലാ തലത്തിൽ പുനസംഘടനയുണ്ടാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല. വോട്ട് വിഹിതത്തിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളത്. 0.95 ശതമാനമാണ് ഇടതുപക്ഷവും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസം. ഫലം ഇതിനേക്കാൾ മെച്ചപ്പെടുത്താമായിരുന്നു. തിരഞ്ഞെടുപ്പ് ഫലം ഒരു മുന്നറിയിപ്പാണ്. ചില നിർദേശങ്ങൾ യുഡിഎഫിൽ നിന്ന് കിട്ടിയിട്ടുണ്ട്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ നേതാക്കളുടെ വിഴുപ്പലക്കലുകൾ പാടില്ല. അവർ പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം. യുഡിഎഫ് വിപുലീകരണം ഇപ്പോഴില്ല. ഡിസിസികൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും താരീഖ് അൻവർ കൂട്ടിച്ചേർത്തു.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തതോടെയാണ് ഇക്കാര്യത്തില്‍ അടിയന്തരമായി ഹൈക്കമാന്‍ഡ് ഇടപെടാന്‍ തീരുമാനമെടുത്തത്. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ താരിഖ് അൻവറിനെ ചുമതലപ്പെടുത്തുക ആയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കഴിഞ്ഞ ശനിയാഴ്‌ച കേരളത്തിൽ എത്തിയത്.

Also Read:  കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE