ന്യൂയോർക്ക്: ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌കിനെ 2021ലെ ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ‘ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വ്യക്‌തിത്വങ്ങളിൽ ഒന്നായിരുന്നു മസ്‌ക്.
അദ്ദേഹത്തിന്റെ ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാർ നിർമാതാവായി മാറുകയും, ബഹിരാകാശ വാണിജ്യ രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്‌തതാണ് മസ്‌കിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
A few short years ago, @elonmusk was roundly mocked as a crazy con artist on the verge of going broke. Now he bends governments and industry to the force of his ambition.
Elon Musk is TIME’s 2021 Person of the Year #TIMEPOY https://t.co/8GAEn9Amet pic.twitter.com/Tnv5oKCSXp
— TIME (@TIME) December 13, 2021
സാങ്കേതിക വിദ്യയുടെ കാലത്തെ സാധ്യതകളും ആപത്തുകളും ഉൾക്കൊണ്ട്, സമൂഹത്തിലെ ഏറ്റവും ധീരവും വ്യത്യസ്‌തവുമായ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയതിന് എലോൺ മസ്‌ക് ടൈം മാഗസിന്റെ 2021ലെ ‘പേഴ്‌സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു; ടൈം മാഗസിൻ എഡിറ്റർ-ഇൻ-ചീഫ് എഡ്വേർഡ് ഫെൽസെന്തൽ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്‌തി കൂടിയായിരുന്നു മസ്‌ക്. ബിറ്റ്‌കോയിൻ അടക്കമുള്ള വരുംകാലത്തിന്റെ നിക്ഷേപങ്ങളെ ആളുകളിൽ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സ്‌പേസ് എക്‌സ് പദ്ധതിയിലൂടെ ബഹിരാകാശ വാണിജ്യ രംഗത്ത് വലിയൊരു മാറ്റത്തിനും മസ്‌ക് വഴിവെച്ചു.
Read Also: കുട്ടിക്കുരങ്ങൻ തിരികെ ജീവിതത്തിലേക്ക്; പ്രഭുവിന്റെ പ്രാണവായുവിലൂടെ