കെവി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുന്നതിൽ സന്തോഷം; ഇപി ജയരാജൻ

By Trainee Reporter, Malabar News
Malabar News_EP Jayarajan

കൊച്ചി: തൃക്കാക്കരയിൽ ഇടതുമുന്നണി സ്‌ഥാനാർഥിക്കായി കെവി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന് പറഞ്ഞത് സന്തോഷകരമായ വർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അദ്ദേഹത്തിന്റെ രാഷ്‌ട്രീയം നിശ്‌ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയും ഉണ്ട്. കെവി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ലെന്നും ഇപി ജയരാജൻ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കെവി തോമസിനെ ഒരിക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ല. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ ഇപ്പോഴും എതിർക്കുന്നവരാണ്. ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്നും ഇപി ജയരാജൻ വ്യക്‌തമാക്കി.

പരാജയ ഭീതിയുള്ളവർ ഏത് വൃത്തികെട്ട വേഷവും കെട്ടും. അതിന്റെ ഭാഗമായാണ് യുഡിഎഫ് അപര സ്‌ഥാനാർഥിയെ തേടി നടക്കുന്നത്. വർഗീയ ശക്‌തികളുമായി കൂട്ടുകൂടാൻ മടിയില്ലാത്തവരാണ് യുഡിഎഫ് എന്നും മതേതരത്വം ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തിനൊപ്പം ആണെന്നും ഇപി ജയരാജൻ പറഞ്ഞു.

കെവി തോമസിന്റെ തീരുമാനം ആവേശം പകരുന്നതാണെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമാണ് മാഷിന്റെ നിലപാട് പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും ജോ ജോസഫ് കൂട്ടിച്ചേർത്തു.

Most Read: തൃശൂർ പൂരം ഇനി അടുത്ത കൊല്ലം; 2023 ഏപ്രിൽ 30ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE