അതിതീവ്ര ഉഷ്‌ണതരംഗം; ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി

By Trainee Reporter, Malabar News
Heat-wave-delhi
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അത്യുഷ്‌ണം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചു കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. തീവ്ര ഉഷ്‌ണതരംഗം അതിതീവ്രമായി മാറുമെന്നാണ് കാലാവസ്‌ഥാ ഏജൻസികളുടെ പ്രവചനം. ഇതിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് ഉന്നതതലയോഗം ചേരുന്നത്.

ഉത്തർപ്രദേശ്, ബീഹാർ, തമിഴ്‌നാട്, മധ്യപ്രദേശ്, ജാർഖണ്ഡ്, ഒഡിഷ, ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഉത്തർപ്രദേശ്, ഒഡിഷ, ബീഹാർ തുടങ്ങിയയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സൂര്യാതപത്തെ തുടർന്ന് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. യുപിയിലെ ബല്ലിയയിൽ കടുത്ത ചൂടിൽ 54 പേർ മരിക്കുകയും 400 പേർ ആശുപത്രികളിൽ ചികിൽസ തേടിയെന്നുമാണ് വിവരം.

മരണസംഖ്യ കൂടുന്നതിനാലും പനി, ശ്വാസതടസം തുടങ്ങിയ പ്രശ്‌നങ്ങളാൽ ചികിൽസ തേടുന്നവർ വർധിക്കുന്നതിനാലും അധികൃതർ കടുത്ത ജാഗ്രതയിലാണ്. ചൂട് ഉയർന്നതിനാൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ മധ്യവേനലവധി പല സംസ്‌ഥാനങ്ങളിലും നീട്ടിയിരിക്കുകയാണ്.

Most Read: എഐ ക്യാമറ; പണം നൽകരുത്- മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE