ഫാറൂഖ് അബ്‌ദുള്ളയുടെ സന്ദർശനം ആത്‌മവിശ്വാസം നൽകുന്നു; ഒരുമിച്ച് നിന്ന് മാറ്റം സാധ്യമാക്കും; മെഹബൂബാ മുഫ്‌തി

By News Desk, Malabar News
Farookh Abdullah Visits mehabooba mufti
Mehabooba Mufti
Ajwa Travels

ശ്രീനഗർ: 14 മാസത്തെ തടവു ജീവിതത്തിനു ശേഷം മോചിതയായ മെഹബൂബാ മുഫ്‌തിയെ നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്‌ദുള്ളയും അദ്ദേഹത്തിന്റെ മകൻ ഒമർ അബ്‌ദുള്ളയും സന്ദർശിച്ചു. മുഫ്‌തിയുടെ ഗുപ്‍കറിലെ വസതിയിലാണ് കൂടിക്കാഴ്‌ച നടന്നത്. പിഡിപി നേതാവ് കൂടിയായ മെഹബൂബാ മുഫ്‌തിയെ പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുടെ സംയുക്‌ത യോഗത്തിലേക്ക് ഫാറൂഖ് അബ്‌ദുള്ള ക്ഷണിക്കുകയും ചെയ്‌തു.

Also Read: പുറത്തേക്ക് സ്വാഗതം; മെഹ്ബൂബയുടെ മോചനത്തിൽ സന്തോഷം പങ്കുവച്ച് ഒമർ അബ്‌ദുള്ള 

വീട്ടുതടങ്കലിൽ നിന്ന് മോചിതയായ മെഹബൂബാ മുഫ്‌തിയെ സന്ദർശിച്ച് ക്ഷേമം തിരക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും അതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും ഒമർ അബ്‌ദുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ നടക്കാനിരിക്കുന്ന സംയുക്‌ത യോഗത്തിൽ സംസ്‌ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും ഗുപ്‌കർ പ്രഖ്യാപനത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഫാറൂഖ് അബ്‌ദുള്ളയുടെ സന്ദർശനം വളരെ നല്ല കാര്യമാണെന്നാണ് മെഹബൂബാ മുഫ്‌തിയുടെ പ്രതികരണം. അദ്ദേഹത്തോട് സംസാരിച്ചത് തനിക്ക് ആത്‌മവിശ്വാസം നൽകിയെന്നും ഒരുമിച്ച് നിന്ന് പലകാര്യങ്ങളിലും മാറ്റം കൊണ്ടുവരുമെന്നും മുഫ്‌തി ട്വീറ്റ് ചെയ്‌തു.

ഫാറൂഖ് അബ്‌ദുള്ളയേയും മകൻ ഒമർ അബ്‌ദുള്ളയേയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 8 മാസത്തിന് ശേഷമാണ് ഒമർ അബ്‌ദുള്ളയെ മോചിപ്പിച്ചത്. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനേ തുടർന്ന് പൊതുസുരക്ഷാ നിയമ പ്രകാരമാണ് (പിഎസ്എ) മുഫ്‌തി അടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയെടുത്തത്. ഒരു വർഷത്തിലധികമായി വീട്ടുതടങ്കലിൽ ആയിരുന്ന മുഫ്‌തിയെ ചൊവ്വാഴ്‌ച രാത്രിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലിൽ ആക്കിയത്. മോചിതയായതിന് ശേഷം ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കാൻ പോരാട്ടം തുടരുമെന്ന് അവർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE