ജില്ലയിൽ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗോഡൗണിൽ തീപിടുത്തം

By Team Member, Malabar News
Fire at a plywood factory; Damage of lakhs
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ തീപിടുത്തം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്.

ഫറോക്ക് ചുങ്കം തരിയാട്ട് ജൗഹർ മൊയ്‌തീന്റെ ഉടമസ്‌ഥതയിലുള്ള സോന മാർക്കറ്റിങ് കമ്പനിയുടെ ഗോഡൗണിലാണ് തീപിടിച്ചത്. ഇലക്‌ട്രിക്കൽ ഷോപ്പുകളിൽ വിതരണത്തിനു സൂക്ഷിച്ച ഇലക്‌ട്രിക് സ്വിച്ച്, സ്വിച്ച് ബോർഡുകൾ, പമ്പ് സെറ്റുകൾ, വിവിധയിനം ബോക്‌സുകൾ, ഇഎൽസിബി, ഐസിലേറ്റർ, എംസിബി, ബ്രേക്കറുകൾ എന്നിവയെല്ലാം നശിച്ചു. കൂടാതെ കംപ്യൂട്ടറുകൾ ഉൾപ്പടെയുള്ള ഓഫിസ് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.

ഗോഡൗണിൽ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് സംഭവം അഗ്‌നിശമന സേനയെ അറിയിച്ചത്. തുടർന്ന് മീഞ്ചന്ത, ബീച്ച് ഫയർ സ്‌റ്റേഷനുകളിൽ നിന്നായി 6 യൂണിറ്റ് എത്തി ഒന്നര മണിക്കൂറോളം നീണ്ട പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷമാണ് തീ അണക്കാൻ സാധിച്ചത്.

Read also: സംസ്‌ഥാന ചലച്ചിത്ര അവാർഡ് 2021; വിതരണം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE