മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്

By News Desk, Malabar News
keralafireforce
Representational Image
Ajwa Travels

കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തത്തില്‍ സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്.

തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.  തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഇടുങ്ങിയ സ്‌റ്റെയര്‍ കേസുകളാണുള്ളത്.  നിലവിലെ കെട്ടിട നിര്‍മാണത്തിന്റെ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കെട്ടിടത്തിന്റെ ഇരുവശവും സ്‌റ്റെയര്‍കേസുകള്‍ വേണം. ഇത് ലംഘിക്കപ്പെട്ടതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട് ഫയര്‍ഫോഴ്‌സ് മേധാവി ജില്ലാ കളക്‌ടർക്ക് കൈമാറും. മിഠായി തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും സ്‌ഥായിയായ പരിഹാരം കാണുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട് നല്‍കിയത്.

പാളയം ഭാഗത്തുള്ള വികെഎം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെആര്‍ ഫാന്‍സി സ്‌റ്റോറിന്റെ മൂന്നാം നിലയിലാണ് ഇന്നലെ തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്‌ഥലത്ത് എത്തിയാണ് തീ അണച്ചത്.

Malabar News: മണ്ണാർക്കാട്ടെ തീപിടുത്തം; ഹോട്ടൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE