സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി

By News Desk, Malabar News
ED Against Cm's Office
Pinarayi Vijayan
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ പരാമർശങ്ങളുമായി ഇഡിയുടെ റിപ്പോർട്ട്. ശിവശങ്കറിന്റെ കസ്‌റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയിലാണ് ഇഡി മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സ്വർണക്കടത്തിനെക്കുറിച്ചും ഡിപ്ളോമാറ്റിക് ചാനൽ മുഖേനയുള്ള  ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെ കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. ഈ ടീം ഉള്ളത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും റിപ്പോർട്ടിലുണ്ട്.

Also Read: തദ്ദേശ സ്‌ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ ഉദ്യോഗസ്‌ഥ ഭരണം

ലൈഫ് മിഷൻ അഴിമതി ഇടപാട്, കെ ഫോൺ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന്‌ അറിവുണ്ടായിരുന്നെന്നും ഇഡി വ്യക്‌തമാക്കി. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടുവന്നതും കോഴ ഇടപാടിന് വഴിതെളിച്ചതും ശിവശങ്കറായിരുന്നെന്നും ഇഡിയുടെ റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE