‘അതിജീവിക്കാന്‍’ കേരളം

By Trainee Reporter, Malabar News
kerala- Model_ Malabar News
Representational image
Ajwa Travels

 

തിരുവനന്തപുരം : 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ അതിജീവനം കേരളീയം പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുടുംബശ്രീകള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില്‍ 145 കോടി രൂപ റീബില്‍ഡ് കേരള വഴിയും, ബാക്കി 20.5 കോടി രൂപ പ്ലാന്‍ ഫണ്ട് വഴിയുമാണ് ലഭ്യമാകുക.

പദ്ധതിയിലെ നിര്‍ദേശങ്ങള്‍

  • സംസ്ഥാനത്തെ 10,000 യുവതി-യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം വഴി തൊഴില്‍ ഉറപ്പാക്കും
  • ദരിദ്രകുടുംബത്തില്‍പ്പെട്ട 18 മുതല്‍ 35 വയസു വരെ പ്രായമുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പെടുത്തുക. പട്ടികവര്‍ഗ, ഭിന്നശേഷിക്കാര്‍ക്ക് 45 വയസുവരെ പ്രായത്തില്‍ ഇളവുകള്‍ അനുവദിക്കും
  • കണക്ട് ടു വര്‍ക്ക് പദ്ധതി വഴി 5,000ത്തോളം യുവാക്കള്‍ക്ക് പരിശീലനം നല്‍കി, അവരെ വിവിധ മേഖലകളിലുള്ള തൊഴില്‍ദാതാക്കളുമായ് ബന്ധിപ്പിക്കും
  • തിരഞ്ഞെടുക്കപ്പെട്ട ഓരോ ബ്ലോക്ക്പഞ്ചായത്തുകളിലും പദ്ധതിയുടെ കീഴില്‍ പരമാവധി സംരംഭങ്ങള്‍ ഉറപ്പാക്കും
  • പ്രളയം ബാധിച്ച 14 ബ്ലോക്കുകളില്‍ കാര്‍ഷിക, കാര്‍ഷികേതര മേഖലകളിലായി 16,800ഓളം പുതിയ സംരംഭങ്ങള്‍ നടപ്പിലാക്കും
  • സ്ത്രീകളും പുരുഷന്മാരുമായി 20,000ത്തോളം ആളുകള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും
  • സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍, ബ്ലോക്ക് സമിതികളില്‍ മൂലധനം ലഭ്യമാക്കും
  • വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, സംഘങ്ങള്‍ക്ക് 5 ലക്ഷം വരെയും വായ്പ അനുവദിക്കും. പലിശ 4 ശതമാനമായിരിക്കും. 70 കോടി രൂപയാണ് വായ്പയ്ക്കായി നീക്കിവെക്കുന്നത്
  • എറൈസ് പദ്ധതിയിലൂടെ, 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ 10,000 യുവതി-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും. 10 തൊഴില്‍ മേഖലകളിലായി യുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും
  • സൂക്ഷ്മ സംരംഭക വികസന പദ്ധതി വഴി, 3,000 വ്യക്തികള്‍ക്കും 2,000 സംഘങ്ങള്‍ക്കും തൊഴില്‍ വാഗ്ദാനം ചെയ്യും.
  • കുടുംബശ്രീ അംഗങ്ങള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതി പ്രയോജനകരമാകും
  • 10,000 പേരെയാണ് പദ്ധതിയില്‍ ഉള്‍പെടുത്തുക
    വ്യക്തികള്‍ക്ക് 2.5 ലക്ഷം രൂപ വരെയും, സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും വിവിധ പ്രോജക്ടുകള്‍ക്കായി ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE