സ്വതന്ത്ര്യദിനം ആഘോഷിച്ച് ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ; അവാർഡ്‌ ദാനവും നടത്തി

By Desk Reporter, Malabar News
Hajj Welfare Association celebrating Independence Day
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉൽഘാടനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ സ്വതന്ത്ര്യദിനം ആഘോഷമാക്കി കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ. ആഘോഷ പരിപാടിയോട് അനുബന്ധിച്ച് അർഹരായവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയാണ് പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചത്.

ചടങ്ങിൽ നിയുക്‌ത ഹജ്‌ജ് കമ്മിറ്റി അംഗം കെപി സുലൈമാൻ ഹാജിയെ ആദരിച്ചു. ഈ വർഷത്തെ എസ്‌എസ്‌എൽസിപ്ളസ്‌ടു പരിക്ഷയിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ സംഘടനാ പ്രവർത്തകരുടെ കുട്ടികളെ അവാർഡ് നൽകി ചെയർമാൻ ആദരിച്ചു.

ചടങ്ങിൽ പി അബ്‌ദുൽകരീം അധ്യക്ഷത വഹിച്ചു. കെകെ അശ്‌റഫ് മാസ്‌റ്റർ സ്വതന്ത്ര്യദിന സന്ദേശ പ്രഭാഷണം നിർവഹിച്ചു. ഹജ്‌ജ് കമ്മിറ്റി അസി സെക്രട്ടറി എൻ മുഹമ്മദലി, മുൻ ഹജ്‌ജ് കമ്മിറ്റി അംഗം പി അബ്‌ദുറഹ്‌മാൻ (ഇണ്ണി), ഹജ്‌ജ് കമ്മിറ്റി മുൻ സഹ സെക്രട്ടറി ഇകെ അബ്‌ദുൽ മജീദ്, ഹജ്‌ജ് കമ്മിറ്റി കോഡിനേറ്റർ അശ്‌റഫ് അരയൻങ്കോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രടറി ബെസ്‌റ്റ് മുസ്‌തഫ, തറയിട്ടാൽ ഹസൻ സഖാഫി, ശരീഫ് മണിയാട്ടുകുടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ടി അബ്‌ദുൽ അസീസ് ഹാജി പുളിക്കൽ സ്വാഗതവും, മംഗലം സൻഫാരി നന്ദിയും പറഞ്ഞു.

Most Read: ദേശീയപതാക ആദ്യം ഉയര്‍ത്തിയത് തലതിരിച്ച്‌; പിന്നീട് തിരുത്തി കെ സുരേന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE