ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു

By News Bureau, Malabar News
Assami-rain
Representational Image
Ajwa Travels

ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ് തുടങ്ങി ചെന്നൈയുടെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

എംഎഎസിൽ നിന്ന് തിരുവള്ളൂരിലേക്കുള്ള ഭൂരിഭാഗം ട്രെയിൻ സർവീസുകളും താൽകാലികമായി നിർത്തിവച്ചതായി ചെന്നൈയിലെ ദക്ഷിണ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസ് അറിയിച്ചു. ആവടിയിലും അമ്പത്തൂരിലും ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

തിരുവൊട്ടിയൂരിനും കൊരുക്കുപേട്ടിനും ഇടയിൽ കനത്ത മഴ തുടരുന്നതിനാൽ ഗുമ്മിടിപൂണ്ടി ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുമെന്നും ചെന്നൈ ഡിആർഎം പറഞ്ഞു.

അതേസമയം ചെന്നൈ ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്. സംസ്‌ഥാനത്തെ 24 ജില്ലകളിൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

Most Read: സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE