നിർധന രോഗികൾക്ക് ആശ്വാസമാകുന്നത് മാതൃകാപരം; വഖഫ് ബോർഡ് ചെയർമാൻ

കേരള മുസ്‌ലിം ജമാഅത്തിന്റെ പോഷകസംഘടന 'ഹെൽപ്പ് ആന്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ' നൽകുന്ന ചികിൽസാ ധനസഹായം വിതരണം ചെയ്‌തു.

By Central Desk, Malabar News
Help and Quality Care Foundation _ Kerala Muslim Jamaath
Ajwa Travels

മലപ്പുറം: ജാതി-മത ചിന്തകൾക്ക് അതീതമായി നിർധനരായ രോഗികൾക്ക് സഹായധനം എത്തിക്കുന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എംകെ സക്കീർ.

കാൻസർ, കിഡ്‌നി രോഗികൾക്ക് കേരള മുസ്‌ലിം ജമാഅത്ത് നൽകുന്ന ചികിൽസാ ധനസഹായം വിതരണം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം. ജില്ലാ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ കീഴിലുള്ള ഹെൽപ്പ് ആന്റ് ക്വാളിറ്റി കെയർ ഫൗണ്ടേഷൻ നടത്തി വരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായധന വിതരണം നടന്നത്.

Help and Quality Care Foundation _ Adv. MK Sakeer
ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എംകെ സക്കീർ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുന്നു

കോട്ടക്കൽ ബൈപ്പാസ് റോഡിൽ സജ്‌ജമാക്കിയ താജുൽ ഉലമ നഗരിയിൽ നടന്ന പരിപാടിയിൽ ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ഡയറക്‌ടർ കെടി അബ്‌ദുറഹ്‌മാൻ, സയ്യിദ് ജലാലുദ്ധീൻ ജീലാനി, മുഹമ്മദ് ഹാജി മുന്നിയൂർ തുടങ്ങിയ സംഘടനാ നേതാക്കൾ പങ്കെടുത്തു.

KERALA | ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത വിധി വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE