ന്യൂഡെൽഹി: ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നാല് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടിവെച്ചു ഉയരുകയാണ്.
നവംബർ നാലിന് ശേഷം ഈ മാസം 22 മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് കരുതുന്നത്. നിലവിൽ എല്ലാ ദിവസവും വില പുതുക്കി നിശ്‌ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിന് പകരം പതുക്കെ വില ഉയർത്തുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.
നേരത്തെ റഷ്യ-യുക്രൈന്‍ സംഘര്‍ഷ പശ്‌ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ആ സമയത്ത് വില ഉയരാതിരുന്നത്. നിലവിൽ 115 ഡോളറാണ് ക്രൂഡ് ഓയിൽ വില.
Most Read: പ്രതിദിന കോവിഡ് കേസുകളിൽ വർധന; യുഎസിൽ രോഗവ്യാപനം രൂക്ഷമാകുന്നു