എറണാകുളം: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. ഏഴാം ദിവസമാണ് നിലവിൽ ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും, ഡീസൽ ലിറ്ററിന് 58 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 108 രൂപ 2 പൈസയും, ഡീസൽ ലിറ്ററിന് 95 രൂപ 3 പൈസയുമായി ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 6 ദിവസത്തിനിടെ ഉണ്ടായ വർധനയിൽ പെട്രോളിന് നാല് രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് കൂട്ടിയത്. രാജ്യത്തെ 5 സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ധനവിലയിൽ പ്രതിദിനം വർധന ഉണ്ടാകുന്നത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം നവംബർ 4ആം തീയതി മുതലാണ് ഇന്ധന വിലയിലെ വർധനവ് നിർത്തി വച്ചിരുന്നത്.
Read also: രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് പിൻവലിച്ചു; ഇന്ന് മുതൽ പുനഃരാരംഭിക്കും