കേരളത്തിന് ഓക്‌സിജൻ പ്ളാന്റ് പദ്ധതിയുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ

By Desk Reporter, Malabar News
Indian Cultural Foundation _ ICF
Ajwa Travels

മലപ്പുറം: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്‌) കേരളത്തിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓക്‌സിജന്റെ വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് സംഘടന മുന്നോട്ട് വരുന്നത്; ഐസിഎഫ്‌ നേതൃത്വം പറഞ്ഞു.

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സർക്കാർ നിർദേശിക്കുന്ന ഏറ്റവും ഉചിതമായ സ്‌ഥലത്തായിരിക്കും പ്ളാന്റ് സ്‌ഥാപിക്കുക; ഐസിഎഫ്‌ ഗൾഫ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പദ്ധതി പ്രഖ്യാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി പദ്ധതിയുടെ ഔപചാരിക ഉൽഘാടനവും നിർവഹിച്ചു.

മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ, എസ്‌വൈഎസ്‌ സംസ്‌ഥാന ഫൈനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, വൈസ് പ്രസിഡണ്ട് അബ്‌ദുസലാം മുസ്‌ലിയാർ ദേവർശോല, ഐസിഎഫ്‌ ഭാരവാഹികളായ സയ്യിദ് അബ്‌ദുറഹ്‌മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ, മമ്പാട് അബ്‌ദുൽ അസീസ് സഖാഫി, നിസാർ സഖാഫി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ ഓൺലൈൻ സംഗമത്തിൽ സംസാരിച്ചു.

Most Read: പതഞ്‌ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്‌ടറി പൂട്ടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE