ചെമ്മീൻ കറി കഴിച്ച് വീട്ടമ്മ മരിച്ച സംഭവം; ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു

By Team Member, Malabar News
Internal Organs Of Woman Who Died Sent Foe Chemical Test

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സ്‌ഥിരീകരണം നടത്താൻ വേണ്ടിയാണ് ഇപ്പോൾ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചത്.

പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർ നൽകിയ പ്രാഥമിക വിവരം അനുസരിച്ച് ഹൃദയസ്‌തംഭനമാണ് മരണകാരണം. കൂടാതെ ആമാശയത്തിൽ അണുബാധ ഉണ്ടായതായും സംശയിക്കുന്നുണ്ട്. രാസപരിശോധന നടത്തുന്നതിലൂടെ മാത്രമേ ഇക്കാര്യം വ്യക്‌തമാകുകയുള്ളൂ.

ഇന്നലെ പുലർച്ചയോടെയാണ് നാദാപുരം ചിയ്യൂരിൽ സുലൈഖ(44) മരിച്ചത്. ചെമ്മീൻ കറി കഴിച്ചതിനെ തുടർന്ന് ഉണ്ടായ ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണം എന്നാണ് സംശയിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിലെ കല്ലാച്ചി മൽസ്യ മാർക്കറ്റ് രണ്ട് ദിവസത്തേക്ക് അടപ്പിക്കുകയും ചെയ്‌തു.

Read also: കെവി ശശികുമാറിനെതിരായ പോക്‌സോ കേസ്; ഉടൻ നടപടിയെന്ന് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE