ഐപിഎല്‍ ; യുഎയിലും വില്ലനായി കോവിഡ്, ഒപ്പം മോശം കാലാവസ്ഥയും

By Staff Reporter, Malabar News
sports image_malabar news
Representational Image
Ajwa Travels

അബുദാബി: ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന മത്സരം നീണ്ടുപോയത്. എന്നാല്‍ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം എത്തിച്ചേര്‍ന്നിട്ടും ഇതുവരെയും മത്സരക്രമം റിലീസ് ചെയ്യാത്തത് ക്രിക്കറ്റ് പ്രേമികളെ വീണ്ടും ആശങ്കയിലാക്കുകയാണ്. യുഎയിലെ കോവിഡ് നിരക്ക് ഉയരുന്നതും മോശം കാലാവസ്ഥയുമാണ് മത്സരക്രമം റിലീസ് ചെയ്യാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഐപിഎല്‍ മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്ന പ്രധാനപ്പെട്ട വേദികളില്‍ ഒന്ന് ദുബായിലാണ്. എന്നാല്‍ ഇവിടെയും അബുദാബിയിലും കോവിഡ് 19മായി ബന്ധപ്പെട്ടുള്ള നിയമങ്ങളും നിബന്ധനകളും വ്യത്യസ്തമാണ്. അബുദാബിയില്‍ ഓരോ തവണ പ്രവേശിക്കുമ്പോഴും കോവിഡ് പരിശോധന നടത്തണമെന്നത് ബിസിസിഐക്ക്‌ തലവേദന സൃഷ്ടിക്കുന്നു. അതിനാല്‍ ഇവിടെ മത്സരങ്ങള്‍ പരമാവധി കുറക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

യുഎഇയിലെ കാലാവസ്ഥ ഷെഡ്യൂള്‍ വൈകാന്‍ കാരണമാകുന്നുവെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. വൈകുന്നേരങ്ങളില്‍ കാലാവസ്ഥ സുഖകരമാണെങ്കിലും ഉച്ചകഴിഞ്ഞ് താപനില ഉയരുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ മത്സരം നടത്താനുള്ള സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

53 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19 നാണ് ആരംഭിക്കുക. ഉച്ചക്ക്‌ ശേഷം നടക്കുന്ന 10 മത്സരങ്ങള്‍ 3.30-നും വൈകുന്നേരമുള്ള മത്സരങ്ങള്‍ 7.30-നും ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE