വേനൽ കടുക്കുന്നു; സംസ്‌ഥാനത്ത് തൊഴിൽ സമയത്തിൽ പുനഃക്രമീകരണം

By Team Member, Malabar News
job time
Ajwa Travels

തിരുവനന്തപുരം : വേനൽ കടുത്തു തുടങ്ങിയതോടെ സംസ്‌ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന ആളുകളുടെ തൊഴിൽ സമയമാണ് ഇപ്പോൾ പുനഃക്രമീകരിച്ചത്. ഇത് പ്രകാരം ഇനി മുതൽ ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയം വിശ്രമ വേളയായിരിക്കും.

പുനഃക്രമീകരിച്ച സമയക്രമം ഫെബ്രുവരി 17ആം തീയതി മുതൽ ഏപ്രിൽ 30ആം തീയതി വരെയായിരിക്കും നിലവിലുണ്ടാകുക. വേനൽ കടുക്കുന്നതോടെ ഈ സമയങ്ങളിൽ വെയിലത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് വിവിധങ്ങളായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സമയക്രമം പുനഃക്രമീകരിച്ചത്.

രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് തൊഴിൽ സമയം ക്രമീകരിച്ചിട്ടുള്ളത്. ഇതിനിടയിൽ ഉച്ചക്ക് 12 മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി ക്രമീകരിച്ച് ജോലി സമയം 8 മണിക്കൂർ ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ പരിശോധനകൾ നടത്തും. കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമാണ മേഖലക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : യുപി ഉന്നാവില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസ്: ഉടൻ വ്യക്‌തത കൈവരും; ലക്‌നൗ ഐജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE