ജോ ബൈഡൻ 264 ഇലക്റ്ററൽ വോട്ടുകളുമായി മുന്നിൽ; ഡൊണാൾഡ് ട്രംപ് 214മായി ദീർഘദൂരം പിന്നിൽ

By Desk Reporter, Malabar News
Joe Biden And Donald Trump _ Malabar News
ജോ ബൈഡൻ - ഡോണൾഡ് ട്രംപ്
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ലീഡ് വർധിപ്പിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 538270 ഇലക്റ്ററൽ വോട്ടുകളാണ് വേണ്ടത്.

ഇതുവരെ പുറത്ത് വന്ന കണക്ക് അനുസരിച്ച്, 538 ഇലക്റ്ററൽ വോട്ടുകളിൽ 478 ഇലക്റ്ററൽ വോട്ടുകളുടെ ഫലം വന്നു. ഇതിൽ 264 ഇലക്റ്ററൽ വോട്ടുകളുമായി അഥവാ 7,25,00,743 വോട്ടർമാരുടെ 50.4% ഭൂരിപക്ഷവുമായി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ മുന്നേറുമ്പോൾ റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപ് 50 ഇലക്റ്ററൽ വോട്ടുകൾക്ക് പിന്നിലാണ്. അതായത് 214 ഇലക്റ്ററൽ വോട്ടുകളാണ് ട്രംപ് നേടിയത്. 6,89,30,748 വോട്ടർമാരുടെ 47.9% ഭൂരിപക്ഷമാണ് ഈ 214 ഇലക്റ്ററൽ വോട്ടുകൾ.

ദീർഘദൂരം പിന്നിലായ ഡൊണാൾഡ് ട്രംപ് ഏറെക്കുറെ പരാചിതനാണ്. ഇനി ഫലമറിയാനുള്ളത്, 60 ഇലക്റ്ററൽ വോട്ടുകളുടേത് മാത്രമാണ്. ഇതിൽ ആറു വോട്ടുകൾ കൂടി ലഭിച്ചാൽ അമേരിക്കൻ പ്രസിഡണ്ട് പദവിയിലേക്കുള്ള 270 എന്ന മാന്ത്രികസംഖ്യ ബൈഡൻ സ്വന്തമാക്കും.

ഇപ്പോൾ മുന്നിൽ നിൽക്കുന്ന എല്ലാ സ്‌റ്റേറ്റുകളും ജയിച്ചാലും ട്രംപിന് ഭൂരിപക്ഷം നേടാകാനില്ല. പക്ഷെ, തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് വിവിധ സ്‌റ്റേറ്റുകളിൽ ട്രംപ് അനുയായികൾ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്‌ത്‌ കോടതിയിൽ ഹരജികൾ നൽകിയിട്ടുണ്ട്.

കൂടാതെ,ട്രംപ് നേരിട്ട് വിവിധ സ്‌റ്റേറ്റുകളിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായി അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ച ഡൊണാൾഡ് ട്രംപിന് തന്റെ അരികിലേക്കെത്തുന്ന പരാജയം അനുവദിക്കാൻ സാധിക്കുന്നില്ല എന്നതാണ് യഥാർഥ്യമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു.

കോടതിയുടെ ഇടപെടൽ അനുവാര്യമായില്ലങ്കിൽ അടുത്ത അമേരിക്കൻ പ്രസിഡണ്ട് ആരെന്നത് ഇന്ന് ഉച്ചയോടെ അറിയാൻ സാധിക്കും.

Most Read: നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE